കോവിഡ് പ്രതിരോധം: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാസ്കും കയ്യുറയും നിർബന്ധമാക്കി
വെള്ളരിക്കുണ്ട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹോട്ടൽ ഉൾപ്പെടെ യുള്ള മുഴുവൻ
വ്യാപാരസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ മാസ്കും ഗ്ലോവ്സും നിർബന്ധ മാക്കണമെന്നും നിർദ്ദേശം അവഗണിക്കുന്നവർക്കെതിരെ കർശന പോലീസ് നടപടി ഉണ്ടാകു മെന്നും വെള്ളരിക്കുണ്ട് സി. ഐ. എ. അനിൽ കുമാർ അറിയിച്ചു.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബളാൽ പഞ്ചായത്ത് നിലവിൽ സി. കാറ്റഗറിയിലും കരിന്തളം പഞ്ചായത്തിലെ സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഡി. കാറ്റഗറിയിലുമാണ്.
രോഗ വ്യാപനം തടയുന്നതോടൊപ്പം സി യും ഡി യും ബി യിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി മുഴുവൻ വ്യാപാരി സുഹൃത്തുക്കളും പോലീസിനോട് പൂർണ്ണ മായും സഹകരിക്കണമെന്നും വെള്ളരിക്കുണ്ട് സി. ഐ അനിൽ കുമാർ അഭ്യർത്ഥിച്ചു.
നിലവിൽ രോഗ വ്യാപനം ഉണ്ടായ പ്രദേശങ്ങളിൽ പോലും വ്യാപാരികൾ ആവശ്യമായ സുരക്ഷ ഒരുക്കിയതായി കാണുന്നില്ല. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സാമൂഹിക അകലവും സാനിറ്ററൈസും നിർബന്ധമാക്കണം.
മിക്ക വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ഇവ കാണുന്നില്ല.
ഹോട്ടലുകളിൽ അകത്ത് ജോലി ചെയ്യുന്നവരും മാസ്കും ഗ്ലോവ്സും ധരിക്കണം.
ഹോട്ടലുക്കളിൽ ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഉണ്ടെങ്കിൽ അത് മാറ്റണമെന്നും കോവിഡ് രോഗ വ്യാപനം പൂർണ്ണ മായും തടയുക എന്നതാണ് പോലീസിന്റെ ലക്ഷ്യം.
വാർഡുകൾ തിരിച്ചു നടക്കുന്ന കോവിഡ് പരിശോധന ക്യാമ്പു കളിൽ ആളുകളുട പങ്കാളിത്തം ഉറപ്പ് വരുത്തുവാനും പോലീസ് തീരുമാനിച്ചു.
ഇതിനായി വാർഡ് മെമ്പർ മാർ ആവശ്യ പ്പെട്ടാൽ പരിശോധനക്ക് എത്താത്ത വരെ കണ്ടെത്തി അവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കാൻ പോലീസ് സഹായം ഉണ്ടാകു മെന്നും വെള്ളരിക്കുണ്ട് സി. ഐ. എ. അനിൽ കുമാർ അറിയിച്ചു.
No comments