ഇന്ധന വിലവർദ്ധനവിനെതിരെ പരപ്പയിൽ വേറിട്ട പ്രതിഷേധം 'പെട്രോൾവില പ്രവചന മത്സരം' നടത്തി പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം
പരപ്പ: പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം സംഘടിപ്പിച്ച 'പെട്രോൾവില' പ്രവചന മത്സരത്തിൽ 'ഒരു ലിറ്റർ പെട്രോൾ' സമ്മാനമായി ലഭിച്ചത് ഗോകുൽദാസിന്. ഉക്രൈനിൽ വിദ്യാർഥിയായ ഗോകുലിനു വേണ്ടി സഹോദരൻ ഗോപികൃഷ്ണൻ 'പെട്രോൾസമ്മാനം' ഏറ്റുവാങ്ങി. പെട്രോൾ വില വർദ്ധനവിനെതിരെ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ ആക്ഷേപഹാസ്യ രൂപത്തിൽ നടത്തിയ വേറിട്ട പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നു 'പെട്രോൾ വില പ്രവചന മത്സരം. നിരവധി ആളുകൾ മത്സരത്തിൽ പങ്കാളികളായി. മത്സരവിജയിക്ക് പരപ്പ പെട്രോൾ പമ്പിൽ വെച്ച് സമ്മാനമായ ഒരു ലിറ്റർ പെട്രോൾ കൈമാറി.
No comments