Breaking News

സി.പി.ഐ (എം) പരപ്പ ലോക്കൽ കമ്മറ്റിയുടെ "സ്ത്രീപക്ഷ കേരളം" ക്യാമ്പയിൻ പ്രചരണം: പരപ്പയിൽ തെരുവോര ചിത്രരചന നടത്തി


പരപ്പ: സ്ത്രീധനത്തിൻ്റെ പേരിൽ സമൂഹത്തിൽ ഉയർന്ന് വരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സി.പി.ഐ (എം) പരപ്പ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8 ന് വൈകുന്നേരം 4 മണിക്ക് പരപ്പ, കാരാട്ട്, പന്നിത്തടം എന്നിവിടങ്ങളിൽ "സ്ത്രീപക്ഷ കേരളം" ക്യാമ്പയിൻ  പൊതുയോഗം സംഘടിപ്പിക്കുന്നു. പരിപാടിയുടെ പ്രചരണാർത്ഥം പരപ്പ ടൗണിൽ തെരുവോര ചിത്രരചന പരിപാടി നടന്നു. സി.പി.ഐ (എം) ജില്ലാ കമ്മറ്റിയംഗവും, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.വി.ചന്ദ്രൻ ,എ. ആർ.വിജയകുമാർ, വി.ബാലകൃഷ്ണൻ, വിനോദ് പന്നിത്തടം, ടി.പി.തങ്കച്ചൻ, കെ.ടി.ദാമോദരൻ എന്നിവർ പ്രസംഗിച്ചു. രമണി രവി അധ്യക്ഷത വഹിച്ചു. എ.ആർ.രാജു സ്വാഗതം പറഞ്ഞു.

No comments