Breaking News

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു



കണ്ണൂർ: ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പാലക്കൂൽ ഹൗസിൽ പി മൻസീർ (26) മാനന്തേരി വണ്ണാത്തിമൂല ചുണ്ടയിൽ ഹൗസിൽ സി സി നാജിഷ് (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഉടൻ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ - തസ്നി ദമ്പതിമാരുടെ മകനാണ് നാജിഷ്. മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങൾ: നകാശ്, നഹിയാൻ.




മഹമ്മൂദ് -ഹാജിറ ദമ്പതിമാരുടെ മകനാണ് മൻസീർ. ഷഷ്ന ഏകസഹോദരിയാണ്. ഏതാനും മാസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

No comments