വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാരതീയ ജനതാ കർഷക മോർച്ച കൃഷിഭവനുകൾക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഭാരതീയ ജനതാ കർഷക മോർച്ച സംസ്ഥാന വ്യാപകമായി എല്ലാ കൃഷി ഭവന്റെ മുമ്പിലും ധർണ്ണാ സമരം നടത്തുന്നതിന്റെ ഭാഗമായി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചോയ്യംകോട് കൃഷി ഭവന്റെ മുമ്പിൽ ധർണ്ണാ സമരം നടന്നു.കർഷകരുടെ വയ്പ്പകൾ എഴുതി തള്ളുക, കേരളം പ്രഖ്യപിച്ച താങ്ങു വില കർഷകർക്ക് ഉടൻ നൽകുക, പ്രധാന മന്ത്രി കിസ്സാൻ സമ്മാൻ നിധിയിൽ അർഹരെ ഒഴിവാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ നടന്ന ധാർണ്ണാ സമരം ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ. മധു ഉത്ഘാടനം ചെയ്യ്തു, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി സി. പത്മനാഭൻ അധ്യക്ഷം വഹിച്ചു,ജനറൽ സെക്രട്ടറി ബാബു പുതുക്കുന്ന്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ. വി, യുവ മോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, കിരൺ കുമാർ, ഉമേഷ്, രഞ്ജിത്ത് വരയിൽ, സ്വരാജ്, നിജീഷ് എന്നിവർ സംസാരിച്ചു.
കർഷകമോർച്ച തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി ധർണ്ണ സമരം നടത്തി
നീലേശ്വരം: കേരളം കാർഷിക വിളകൾക്ക് പ്രഖ്യാപിച്ച താങ്ങുവില ഉടൻ നൽക്കുക പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി മുഴുവൻ കർഷകർക്കും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകമോർച്ച തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി നീലേശ്വരം കൃഷിഭവന് മുന്നിൽ ധർണ്ണ സമരം നടത്തി. ധർണ്ണ സമരം ബി ജെ പി തൃക്കരിപൂർ മണ്ഡലം പ്രസിഡന്റ് സി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എ.രാജീവൻ അദ്ധ്വക്ഷനായി യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്ത മത്ത് സംസാരിച്ചു. ബി ജെ പി മുൻസിപ്പൽ വൈസ് പ്രസിഡന്റ് അജയൻ വട്ടപ്പെട്ടയിൽ , മനോജ് വട്ടപ്പൊയിൽ, ഹരീശൻ , നരേന്ദ്രബാബു, എന്നിവർ നേതൃത്ത്വം നൽകി ബി ജെ പി നീലേശ്വരം മുൻസിപ്പൽ ജനറൽ സെക്രട്ടറി പി മോഹനൻ സ്വാഗതവും ബി ജെ പി മണ്ഡലം ട്രഷറർ ടി.രാധകൃഷ്ണൻ നന്ദി പറഞ്ഞും .
No comments