രാജൻ ഇടക്കാനം ചികിത്സാ സഹായനിധി: ബിരിയാണി ഫെസ്റ്റുമായി മാലോത്തെ സി.പി.ഐ.എം, ഡിവൈഎഫ്ഐ പ്രവർത്തകർ ജൂലൈ 23ന് മുമ്പായി ബിരിയാണി ഓർഡർ ചെയ്യാം: 9495777704,9497604302, 8113991358
മാലോം: ഇരു കിഡ്നികളും പ്രവർത്തന രഹിതമായി കഴിഞ്ഞ ഒന്നര വർഷക്കാലമായി ചികിത്സ തേടുകയാണ് എടക്കാനത്തെ രാജൻ (46) എന്ന യുവാവ് ഭാര്യയും വിദ്യാർത്ഥികളായ 2 മക്കളുമടങ്ങിയ കുടുംബത്തിൻ്റെ ഏക അത്താണിയാണ് ഈ യുവാവ്. നിത്യേന ആയിരത്തോളം രൂപ മരുന്നിന് തന്നെ ആവശ്യമായി വരുന്ന സാഹചര്യത്തിൽ നിത്യ ചെലവിന് കുടി ബുദ്ധിമുട്ടുകയാണ് ഇ കുടുംബം.
ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ രാജൻ്റ കുടുബത്തിന് ഒരു കൈതാങ്ങ് ആവുകയാണ് സി.പി.ഐ.എം മാലോം വാട്സ്ആപ് കൂട്ടായ്മയും, ഡിവൈഎഫ്ഐ മാലോം മേഖല കമ്മറ്റിയും. രാജൻ ഇടക്കാനം ചികിത്സാ ധനശേഖരണത്തിനായി ജൂലൈ 25 ന് ബിരിയാണി ഫെസ്റ്റ് നടത്തപ്പെടുകയാണ്. 100 രൂപ നൽകി ബിരിയാണി വാങ്ങുന്ന ഒരോരുത്തരും ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് കൂടി പങ്കാളിയാവുകയാണ്. ജൂലൈ 23 ന് മുമ്പായി നിങ്ങളുടെ ഓർഡറുകൾ താഴെ കാണുന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
ഫോൺ: 9495777704, 9497604302, 8113991358, 9526508007,9745942254, 9495754706.
No comments