വെള്ളരിക്കുണ്ട് സെന്റ്.ജൂഡ്സ് സ്കൂളിൽ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കാൻ പൊതുജന കൂട്ടായ്മ രൂപീകരിച്ചു സഹായങ്ങൾ നൽകാനും ഗൂഗിൾപേ ചെയ്യാനുമുള്ള നമ്പർ 9496137488 (ഫാ.ജോൺസൻ അന്ത്യാങ്കുളം)
വെള്ളരിക്കുണ്ട്: കോവിഡ് മഹാമാരിക്കാലത്ത് ഓൺ ലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ സാമൂഹികസാംസ്‌കാരിക മേഖലകളിലെ ആളുകളെ പങ്കെടുപ്പിച്ചുണ്ട് പൊതുജന കൂട്ടായ്മ രൂപീകരിച്ചു. സെന്റ്.ജൂഡ്സ് സ്കൂളിൽ പഠിക്കുന്ന സ്മാർട് ഫോണുകളോ വീട്ടിൽ ടെലിവിഷനോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവരെ ഓൺലൈൻ പഠനത്തിന് സഹായിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.
ഇതിനായി സുമനസുകളുടെ സഹായത്തോടെ കുട്ടിക്കൾക്ക് സ്മാർട്ട് ഫോണുകൾലഭ്യ മാക്കും.അർഹരായ കുട്ടികളെ കണ്ടെത്താൻ അധ്യാപകരുടെ സഹായത്തോടെ യുള്ള പ്രവർത്തനവും നടക്കും. വെള്ളരിക്കുണ്ട് മേഖലയിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഉള്ളവരുടെ പൂർണ്ണ പിന്തുണയോടെ വിദ്യാർത്ഥി കൾക്ക് വേണ്ടി സ്മാർട്ട് ഫോൺ ചലഞ്ചും സംഘടിപ്പിക്കും.
വെള്ളരിക്കുണ്ട് സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥി കളുടെ സാഹയവും ഇതിനായി തേടും. പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് യോഗം ഉത്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ഫെറോന വികാരിയും സ്കൂൾ മാനേജരുമായ ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വിനു കെ. ആർ, സണ്ണി മങ്കയം, ചന്ദ്രൻ വിളയിൽ, ജിമ്മി ഇടപ്പാടിയിൽ, ഡേവിസ് വെള്ളരിക്കുണ്ട്. ചന്ദ്രു വെള്ളരിക്കുണ്ട്,സുധീഷ് പുങ്ങംചാൽ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കെ.കെ ഷാജു സ്വാഗതവും പ്രധാന അധ്യാപിക കെ.എം അന്നമ്മ നന്ദിയും പറഞ്ഞു.
സ്മാർട്ട് ഫോൺ ചലഞ്ചിൽ പങ്കെടുത്ത് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ വിദ്യാർഥിക്കളെ സഹായിക്കാൻ തയ്യാറാവുന്നവർക്ക് സ്ക്കൂൾ മാനേജർ ഫാ.ജോൺസൻ അന്ത്യാങ്കുളത്തിൻ്റെ നമ്പറിൽ വിളിച്ച് സഹായ വാഗ്ദാനങ്ങൾ അറിയിക്കുകയോ ആ നമ്പരിലേക്ക് ഗൂഗിൾപേ വഴി സാമ്പത്തിക സഹായങ്ങൾ നൽകുകയോ ചെയ്യാം.
ഫോൺ: 9496137488
No comments