Breaking News

നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാശ്യപ്പെട്ട് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട്: നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,കമ്പി,സിമൻ്റ് എന്നിവയുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ കോയിത്തട്ട പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ധർണ്ണ ഉദ്ഘാടനം ചെയ്തു.

വിനോദ് പന്നിത്തടം അധ്യക്ഷനായി. വരയിൽ രാജൻ,സി.പുഷ്പൻ, രാഘവൻ.പി, സുഭീഷ് കെ എന്നിവർ സംസാരിച്ചു. ബി.തമ്പാൻ സ്വാഗതം പറഞ്ഞു


വെള്ളരിക്കുണ്ടിൽ നടത്തിയ ധർണ്ണ നിർമ്മാണ തൊഴിലാളി യൂണിയൻ എളേരി ഏരിയാ സെക്രട്ടറി കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. ടി.വി തമ്പാൻ അധ്യക്ഷനായി. കെ.കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. രഞ്ജിത്ത് കൃഷ്ണൻ, ബിനു പറമ്പ എന്നിവർ സംസാരിച്ചു.

No comments