കാഞ്ഞങ്ങാട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം ഡോ: കെ.ജി പൈക്ക് വിട
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവും കുന്നുമ്മലിലെ ദീപ നഴ്സിംഗ് ഹോം ഉടമയുമായ ഡോ: കെ.ജി പൈ (78) അന്തരിച്ചു.
ഇന്ന് വൈകിട്ടോടെ കുന്നുമ്മലിലെ ദീപആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആതുരശുശ്രൂഷ രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും നന്മവറ്റാത്തെ മനസിന്റെ ഉടമയായിരുന്നു കെ.പി പൈ. കാഞ്ഞങ്ങാട് ഐ.എം.എയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. റോട്ടറി, ലയൺസ്, റെഡ്ക്രോസ്
എന്നിവയിൽ സംഘടനകളുടെ സജീവ സാന്നിധ്യമായിരുന്നു. റോട്ടറി സ്പെഷ്യൽ സ്കൂൾ സ്ഥാപിക്കാൻ മുൻനിരയിൽ പ്രവർത്തിച്ചു വ്യക്തിയാണ് .
ഭാര്യ: സുമം ജി കെ. മക്കൾ: ഡോ: രൂപ, ഡോ: ദീപ, ഡോ: മഞ്ജുനാഥ്. മരുമക്കൾ:ഡോ.ഗിരി,.ഡോജയറാം പൈ, ഡോ.ലക്ഷ്മി ശവസംസ്കാരം ഇന്ന് രാത്രി 8 ന് മേലാംകോട്ടെ സമുദായ ശ്മശാനത്തിൽ നടക്കും.
No comments