Breaking News

ഇരുമ്പുല്പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിന്നെതിരെ കേരളാ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ്ങ് യൂനിറ്റ് അസോസിയേഷൻ വീട്ടുപടിക്കൽ പ്ലക്കാർഡുമായി പ്രതിഷേധിച്ചു


നീലേശ്വരം:  ഇരുമ്പുൽപ്പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരളാ അയേൺ ഫാബ്രിക്കേഷൻ ആൻഡ്  എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലയിലും സംഘടിപ്പിച്ചു.

അറുന്നൂറോളം വരുന്ന സ്ഥാപന ഉടമകളും കുടുംബാംഗങ്ങളുമാണ് തങ്ങളുടെ വീട്ടുമുറ്റത്ത് പ്ലക്കാർഡ് പിടിച്ച് പ്രതിഷേധ പരിപാടിയിൽ പങ്കാളികളായത്. ഇരുമ്പുൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടുക, ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയാധികാരം സർക്കാർ നിയന്ത്രണത്തിലാക്കുക, വെൽഡിംങ് യൂനിറ്റുകളെ സംരക്ഷിക്കുവാൻ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

പ്രതിഷേധ പരിപാടി വിജയിപ്പിച്ച ജില്ലയിലെ മുഴുവൻ അംഗങ്ങൾക്കും ജില്ലാ പ്രസിഡന്റ് ഒ. പി.ടി. പത്മനാഭനും സെക്രട്ടറി കെ.വി. സുഗതനും അഭിനന്ദനം അറിയിച്ചു.

No comments