Breaking News

വനിതാ ശിശുവികസന വകുപ്പിന്റെ 'കനല്‍' ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പോസ്റ്റർ പ്രകാശനം ചെയ്തു


കാസർകോട്: സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക, ആവശ്യമായ നിയമ സഹായം, കൗണ്‍സിലിങ് എന്നിവ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച  'കനല്‍' ബോധവത്ക്കരണ കര്‍മ്മ പരിപാടി  മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. ആരോഗ്യം-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. 

കാസർകോട് ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച്   കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍  ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പോസ്റ്റര്‍ പ്രകാശനം ചെയ്തു.   ജില്ലയിലെ 38 പഞ്ചായത്തുകള്‍, 12 ഐസിഡിഎസ് പ്രോജക്റ്റുകള്‍, പ്രധാനപ്പെട്ട വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു.  ജെന്‍ഡര്‍ ആൻഡ് ലോ എന്ന വിഷയത്തില്‍   ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മഹിളാ ശക്തികേന്ദ്ര , ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈനായാണ്  പരിപാടി സംഘടിപ്പിച്ചത്. 

 ജില്ലാ തല ഉദ്ഘാടനത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കവിത റാണി രഞ്ജിത്ത് അധ്യക്ഷയായി. സബ് ജഡ്ജ് എം. ശുഹൈബ് മുഖ്യാതിഥിയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്,  കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അജിത എന്നിവര്‍ സംസാരിച്ചു. ജെൻഡർ കണ്‍സള്‍ട്ടന്റ് കെ.സി സന്തോഷ്  ജെൻഡർ ആന്റ് റിലേഷന്‍ ക്ലാസെടുത്തു. അഡ്വ. ആലീസ് കൃഷ്ണന്‍ ജെൻഡർ

ആന്റ് ലോ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അങ്കന്‍വാടി വര്‍ക്കര്‍മാര്‍, അങ്കന്‍വാടി ഹെല്‍പ്പര്‍മാര്‍, സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേ്‌സ്,  പഞ്ചായത്ത് തല ജാഗ്രതാ സമിതി അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, എന്‍.എന്‍.എം പ്രവര്‍ത്തകര്‍, എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങിയവർ  പങ്കെടുത്തു.  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി. എ ബിന്ദു സ്വാഗവും  മഞ്ചേശ്വരം ഐ.സി.ഡി.എസ് പ്രൊജക്ട് സി.ഡി.പി.ഒ പി. ജ്യോതി നന്ദിയും പറഞ്ഞു.

No comments