Breaking News

കണ്ണൂർ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ




കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പട്ടുവം വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി. വില്ലേജ് ഓഫീസർ ബി. ജസ്റ്റസ് ബെഞ്ചമിൻ ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ് ജസ്റ്റസ്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.


കണ്ണൂരിൽ നിന്നും എത്തിയ വിജിലൻസ് ഡിവൈഎസ്പി പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജസ്റ്റസിനെ പിടികൂടുന്നത്. കഴിഞ്ഞ മാസം മൂന്നാം തീയതി പ്രകാശൻ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകാതെ താമസിപ്പിച്ച് ഓഫീസർ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.

ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പ്രകാശൻ പറഞ്ഞതോടെ വിലപേശുകയും 2000 രൂപയിൽ ഉറപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച പണവുമായി വരാനാണ് ജസ്റ്റസ് നിർദ്ദേശിച്ചത്. തുടർന്ന് പ്രകാശൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. വില്ലേജ് ഓഫീസിലെത്തി പണം കൈമാറുമ്പോൾ വിജിലൻസ് സംഘം ജസ്റ്റസിനെ പിടികൂടുകയായിരുന്നു.

No comments