Breaking News

ചന്തേര പോലീസുകാരൻ്റെ ഭാര്യയായ മാവുങ്കാൽ സ്വദേശിനി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ


പയ്യന്നൂർ: പോലീസുകാരൻ്റെ ഭാര്യയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പയ്യന്നൂർ കോറോം നോർത്തിലെ എൻ.എം.രമേശൻ്റെ ഭാര്യ മാവുങ്കാൽ സ്വദേശിനി പ്രസീതയെയാണ് വീട്ടിനകത്ത് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10.30ഓടെടെയാണ് സംഭവം. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കാഞ്ഞങ്ങാട് മാവുങ്കാൽ പള്ളോട്ടെ അജാനൂർ പഞ്ചായത്ത് മുൻ മെമ്പർ കെ.എം.ഗോപാലൻ -തങ്കമണി ദമ്പതികളുടെ മകളാണ്. നീരജ് ,നിരഞ്ജന എന്നിവർ മക്കളാണ്.പ്രദീപ്, പ്രമോദ് എന്നിവർ സഹോദരങ്ങൾ

No comments