Breaking News

വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാഷിംങ് മെഷീൻ നൽകി മാഷ് ടീം അംഗങ്ങൾ





വെള്ളരിക്കുണ്ട് : കോവിഡ് മഹാമാരി കാലത്ത്‌ മുന്നണി പോരാളികളായി എത്തിയ മാഷ് ടീമിലെ അദ്ധ്യാപകർ വെള്ളരിക്കുണ്ട് സർക്കാർ ആശുപത്രിക്ക് നൽകിയത് വാഷിങ് മെഷീൻ.




ബളാൽ പഞ്ചായത്ത് മാഷ് ടീം അംഗങ്ങൾ ചേർന്നാണ് വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വാഷിങ് മെഷീഷൻ നൽകിയത്.




വെള്ളരിക്കുണ്ട് താലൂക്കിൽ പൂടംകല്ല് കഴിഞ്ഞാൽ കിടത്തി ചികിത്സയുള്ള ഏക പ്രാഥമിക ആരോഗ്യ കേന്ദ്ര മാണ് വെള്ളരിക്കുണ്ട്.

ഇവിടെയുള്ള ബെഡ് ഷീറ്റുകൾ കഴുകുന്നതിലുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ബളാൽ പഞ്ചായത്ത്‌ മാഷ് ടീം പ്രവർത്തകർ കൈ കോർത്ത്‌ ഇവിടേക്ക് വാഷിങ് മെഷീൻ നൽകിയത്..




ബാളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം വാഷിങ് മെഷീൻ മെഡിക്കൽ ഓഫീസർ ഡോ. എസ്. എസ്. രാജശ്രീക്ക് കൈമാറി.




ചടങ്ങിൽ മാഷ് ടീം കോഡിനേറ്റർ ജോസ്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ ഇൻസ്പെക്റ്റർ അജിത് സി ഫിലിപ്പ്,ഡോ.മനീഷ, ഡോ.രസ്ന ജോസ്, ഡോ.എ. ആർ. പൈ.

മാഷ് മാഷ് ടീമംഗങ്ങളായ വിൻസ് ജോസഫ് , റ്റിജി ദേവസ്യാ , മൈമുന എന്നിവർ സംബന്ധിച്ചു

No comments