Breaking News

കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ ഓഗസ്റ്റ് ആദ്യം മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം: കെഎസ്ആര്‍ടിസി




കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യില്‍ കരുതണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.





നേരത്തെ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പോലും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്.


കൂടാതെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, വിദ്യാഭ്യാസം, ബിസിനസ്, തുടങ്ങി മറ്റ് കാരണങ്ങള്‍ക്കായി കര്‍ണാടകയിലേക്ക് പോകുമ്പോള്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാണമെന്നും നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഇത് ഹാജരാക്കണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.


നിലവില്‍ കേരളത്തില്‍ നിന്നും ബംഗളൂരു, മൈസൂരു, കൊല്ലൂര്‍ എന്നിവടങ്ങലേക്ക് നടത്തുന്ന സര്‍വീസുകള്‍

തിരുവനന്തപുരം ബംഗളൂരു ( വൈകുന്നേരം 5 മണി), കണ്ണൂര്‍ ബംഗളൂരു (രാവിലെ 7.35), കണ്ണൂര്‍ ബംഗളൂരു ( രാത്രി 9.30 ), തലശ്ശേരി ബംഗളൂരു (രാത്രി 8.16), വടകര ബംഗളൂരു ( രാത്രി മണി), കോഴിക്കോട് ബംഗളൂരു (രാവിലെ 7 മണി), കോഴിക്കോട് ബംഗളൂരു ( രാവിലെ 8.34),
കോഴിക്കോട് ബംഗളൂരു (രാവിലെ 10 മണി), കോഴിക്കോട് ബംഗളൂരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് ബംഗളൂരു ( വൈകിട്ട് 6 മണി), കോഴിക്കോട് ബംഗളൂരു ( രാത്രി 7.01 ), കോഴിക്കോട് ബംഗളൂരു (രാത്രി 8.01) കോഴിക്കോട് ബംഗളൂരു ( രാത്രി 10.03), കല്‍പ്പറ്റ മൈസൂര്‍ ( രാവിലെ 5 മണി), കോഴിക്കോട് മൈസൂര്‍ ( രാവിലെ 10.30 ), കോഴിക്കോട് മൈസൂര്‍ (രാവിലെ 11.15 ). എറണാകുളം കൊല്ലൂര്‍ ( ഉച്ച തിരിഞ്ഞ് 3.25 ) ആലപ്പുഴ കൊല്ലൂര്‍ ( വൈകിട്ട് 4 മണി), കൊട്ടാരക്കര കൊല്ലൂര്‍ ( രാത്രി 8 മണി)

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് നടത്തുന്ന സര്‍വീസുകള്‍

ബംഗളൂരു കോഴിക്കോട് (രാവിലെ 8 മണി), ബംഗളൂരു കോഴിക്കോട് (രാവിലെ 10.03), ബംഗളൂരു കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബംഗളൂരു കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബംഗളൂരു കോഴിക്കോട് (രാത്രി 8 മണി), ബംഗളൂരു കോഴിക്കോട് (രാത്രി 9.31), ബംഗളൂരു കോഴിക്കോട് ( രാത്രി 10.30), ബംഗളൂരു കോഴിക്കോട് ( രാത്രി 11 മണി. ), ബെഗുളുരൂ തിരുവനന്തപും ( ഉച്ച തിരിഞ്ഞ് 3. 25), ബെഗുളൂരു തിരുവനന്തപുരം( വൈകിട്ട് 6.30 ), ബെഗുളുരൂ കണ്ണൂര്‍ ( രാവിലെ 9 മണി), ബെഗുളുരൂ കണ്ണൂര്‍ ( രാത്രി 9.30), ബെഗുളുരൂ തലശ്ശേരി ( രാത്രി 8.31),
ബെഗുളുരൂ വടകര ( രാത്രി 9.15), മൈസൂര്‍ കല്‍പ്പറ്റ( വൈകിട്ട് 5.45), മൈസൂര്‍ കോഴിക്കോട് ( രാവിലെ 9 മണി), മൈസൂര്‍ കോഴിക്കോട് (രാവിലെ 10.15), മൈസൂര്‍ കോഴിക്കോട് ( വൈകിട്ട് 5 മണി), ബെഗുളുരൂ പയ്യന്നൂര്‍ ( രാത്രി 9 മണി), കൊല്ലൂര്‍ ആലപ്പുഴ ( രാത്രി 8മണി), കൊല്ലൂര്‍ കൊട്ടാരക്കര ( രാത്രി 9.10), കൊല്ലൂര്‍ എറണാകുളം (വൈകിട്ട് 5.30 )


No comments