കർഷകമോർച്ച ബളാൽ കൃഷിഭവൻ ധർണ നടത്തി
കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കർഷകമോർച്ച ബളാൽ കൃഷിഭവനുമുമ്പിൽ ധർണ നടത്തി. വന്യമൃഗ ഭീഷണിയിൽ നിന്നും കർഷകരെ രക്ഷിക്കുക, വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.കർഷക മോർച്ച കാസറഗോഡ് ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ ധർണ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി. മണ്ഡലം കമ്മിറ്റിയംഗം സാജൻ പുഞ്ച അധ്യക്ഷനായി. സദാനന്ദൻ പി.കെ, വി.ജെ.തോമസ്, മണികണ്ഠൻ.എം എന്നിവർ പ്രസംഗിച്ചു.ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കുഞ്ഞിരാമൻ സ്വാഗതവും, ജനറൽ സെക്രട്ടറി സന്തോഷ് കണ്ണീർവാടി നന്ദിയും പറഞ്ഞു.
No comments