ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആര് 13.80 17 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയില്‍
ജൂലൈ 15മുതലുള്ള കോവിഡ് നിയന്ത്രണ ഇളവുകള്‍ക്ക് കോവിഡ് 19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടി.പി.ആര്) അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചു. ജൂലൈ ഏഴ് മുതല്‍ ജൂലൈ 13 വരെ ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 17 തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 12 എണ്ണം കാറ്റഗറി സിയിലും 10എണ്ണം കാറ്റഗറി ബിയിലും രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി എയിലുമാണ്.
ഒരാഴ്ചത്തെ ശരാശരി ടി.പി.ആര് 15 ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ പിലിക്കോട്(29.45), ദേലംപാടി(26.42), ചെമ്മനാട്(23.17), ഉദുമ(22.96), കയ്യൂര്‍ ചീമേനി(22.71), കിനാനൂര്‍ കരിന്തളം(22.65), അജാനൂര്‍(20.40), മടിക്കൈ(18.94), കോടോം ബേളൂര്‍(18.46), ചെങ്കള(17.97), കള്ളാര്‍(17.44), പള്ളിക്കര(17.42), നീലേശ്വരം(17.20), പനത്തടി(16.35), ബേഡഡുക്ക(16.07), കുറ്റിക്കോല്‍(15.69), പുല്ലൂര്‍ പെരിയ(15.25) പഞ്ചായത്തുകളെ കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുത്തി.
ഒരാഴ്ചത്തെ ശരാശരി ടി.പി.ആര് 10നും 15നും ഇടയിലുള്ളതിനാല്‍ മധൂര്‍(13.99), ചെറുവത്തൂര്‍(13.46), വലിയപറമ്പ്(13.18), മൊഗ്രാല്‍പുത്തൂര്‍(12.18), വെസ്റ്റ് എളേരി(11.77), തൃക്കരിപ്പൂര്‍(11.05), ബളാല്‍(10.91), ഈസ്റ്റ് എളേരി(10.61), മുളിയാര്‍(10.50), പുത്തിഗെ(10.39), മീഞ്ച(10.29) പഞ്ചായത്തുകളെയും കാഞ്ഞങ്ങാട്(13.45) നഗരസഭയെയും സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.
ഒരാഴചത്തെ ശരാശരി ടി.പി.ആര് അഞ്ചിനും 10നും ഇടയിലുള്ളതിനാല്‍ ബദിയടുക്ക(9.60), കുംബഡാജെ(9.52), എണ്‍മകജെ(8.65), മഞ്ചേശ്വരം(8.49), മംഗല്പാടി(8.16), ബെള്ളൂര്‍(7.95), കുമ്പള(7.74), പൈവളിഗെ(6.98), പടന്ന(5.59), കാറഡുക്ക(5.38) പഞ്ചായത്തുകള്‍ കാറ്റഗറി ബിയിലും ശരാശരി ടിപിആര്‍ അഞ്ചില്‍ കുറവുള്ള കാറ്റഗറി എയില്‍ കാസര്‍കോട് നഗരസഭയും(3.66) വോര്‍ക്കാടി പഞ്ചായത്തും (3.62) ഉള്‍പ്പെടുന്നു.
Spot on with this write-up, I actually think this web site needs much more consideration. I’ll probably be again to read far more, thanks for that info. https://geekshealth.com/sonavel-reviews
ReplyDelete