Breaking News

കാസർകോട് ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ്19 വാക്‌സിനേഷൻ ജൂലൈ 14 മുതൽ


കാസറഗോഡ് :ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ ജൂലൈ 14 ന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .രാജൻ കെ ആർ അറിയിച്ചു .കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസറഗോഡ് ജനറൽ ആശുപത്രി, ജില്ലയിലെ മുഴുവൻ താലൂക്ക് ആശുപത്രികൾ , കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വാക്സിനേഷനുള്ള  സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് .ജില്ലയിലെ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ പൂർത്തിയാകുന്നത് വരെയുള്ള എല്ലാ ബുധനാഴ്‌ചകളിലും ഇവർക്ക്  വാക്‌സിനേഷൻ നൽകും.വാക്‌സിനേഷൻ ആവശ്യമുള്ള ഗർഭിണികൾ ആവശ്യമായ വിവരങ്ങൾ cowin.gov.in എന്ന പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയേണ്ടതാണ്.തുടർന്ന് ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാരെ /അങ്കണവാടി വർക്കർമാരെ/ ആശാപ്രവർത്തകരെ അറിയിക്കുകയും ചെയ്യണം .വാക്‌സിനേഷൻ കേന്ദ്രം ,വാക്‌സിനേഷൻ സമയം എന്നിവ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ /അങ്കണവാടി വർക്കർമാർ/ആശ പ്രവർത്തകർ അറിയിക്കുന്നതാണ്.പ്രസവത്തോട് അടുത്ത് നിൽക്കുന്ന ഗർഭിണികൾക്ക് മുൻഗണന നൽകും .ഗർഭിണികൾക്ക് വാക്‌സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ  ഗൈനക്കോളജിസ്റ്റുമാർ,ആരോഗ്യ സ്ഥാപന മേധാവികൾ,പബ്ലിക് ഹെൽത്ത്‌ നഴ്സിംഗ് സൂപ്പർവൈസർമാർ ,പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ ആശ പ്രവർത്തകർ  എന്നിവർക്ക്  പരിശീലനം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്ക് 9061078026,9061076590നമ്പറിൽ ബന്ധപ്പെടേണ്ടതാണ് . 

കാസറഗോഡ് 

12-7-2021


ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)

കാസറഗോഡ്

No comments