കാസർകോട് പതിന്നാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
കാസർഗോഡ്: പതിന്നാലുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഹിദായത്ത് നഗർ സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനുശേഷം മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അബൂബക്കർ കൂടി പിടിയിലായതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം. അഞ്ചായി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
No comments