ഇന്ധന-പാചകവാതക വിലവർദ്ധനവ്: കോൺഗ്രസ് എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ പ്രതിഷേധ സംഗമം നടത്തി
ചിറ്റാരിക്കാൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ നടത്തിയ പ്രതിഷേധ സംഗമം നടത്തി. ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മാത്യു മണ്ണനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ധന പാചക വാതക വിലവർദ്ധനവ് സാധാരണക്കാരോടുള്ള വെല്ലുവിളി ആണ് , ജി എസ് ടി കൊണ്ടുവരാൻ സർക്കാർ തയാറാകണം. ഉമ്മൻ ചാണ്ടി സർക്കാർ കാണിച്ച മാതൃകപ്പോലെ സംസ്ഥാന സർക്കാർ സംസ്ഥാന നികുതിയെങ്കിലും കുറയ്ക്കണം,കാരണം ഈ വിലവർധനവ് സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളുടെ വിലയുടെ വർദ്ധനവിൽ എത്തിക്കുമെന്ന് സജീവ് ജോസഫ് എം ൽ എ അഭിപ്രായപ്പെട്ടു. ഡി സി സി ഭാരവാഹികളായ പി ജി ദേവ് , ടോമി പ്ലാചേരി, സെബാസ്റ്റ്യൻ പതാലിൽ, ശാന്തമ ഫിലിപ്പ് , സൈമൺ പള്ളത്തുകുഴി, ജോമോൻ ജോസ് , ജോസ് കുത്തിയത്തോട്ടിൽ,ജോർജുകുട്ടി കരിമഠo,ജോയി കിഴക്കരക്കാട്ട്, സോണി പൊടിമറ്റം , ഡോമിനിക്ക് കോയിത്തുരുത്തേൽ, ജിസ്സൺ ജോർജ് , ജോഷി തെങ്ങുപ്പള്ളി , അന്നമ്മ മാത്യു, ജോയി കുര്യാലപ്പുഴ, ബാബു നബ്യാർ, ഷോബി ജോസഫ് ,ഷിജിത്ത് കുഴുവേലിൽ, ജിജി ജോസഫ് എന്നിവർ നേതൃത്വം നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി വെട്ടിക്കുറച്ച് ഇന്ധന വില നിയന്ത്രിക്കാൻ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
No comments