Breaking News

കിനാനൂർ കരിന്തളത്ത് ഒന്നാം വാർഡ് ചായ്യോത്തും,5 ക്ലസ്റ്ററുകളും അടച്ചിട്ട് കണ്ടയിന്റ് സോണുകളാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു


കരിന്തളം: ജില്ലയിൽ സർക്കാർ ചുമതല നൽകിയ സ്പെഷ്യൽ നോഡൽ ഓഫീസർ നൂഹ് വഹാബ് ഐഎഎസ് സാന്നിധ്യത്തിൽ ചേർന്ന ജൂലൈ 30ന് ചേർന്ന കോർ കമ്മറ്റി-ഭരണ സമിതി യോഗതീരുമാനങ്ങൾ


ഒന്നാം വാർഡ് ചായ്യോത്ത്  70 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൂർണമായും , 10 ൽ കൂടുതൽ കേസുകളുള്ള

രണ്ടാം വാർഡിലെ നരിമാളം,സ്റ്റേഷൻ വളപ്പ്, മൂന്നാം വാർഡിലെ കിളിയളം തൊട്ടി, ഏഴാം വാർഡിലെ പട്ട്ളം, പുലിയങ്കുളം - കാരാട്ട്, ഒമ്പതാം വാർഡ്  തോടഞ്ചാൽ എന്നിങ്ങനെ അഞ്ച് ക്ലസ്റ്ററുകളും

ജൂലൈ- 31 ന് വൈകീട്ട് 5 മണി മുതൽ കണ്ടയിന്റ് മെന്റ് സോണുകളായി പ്രഖ്യാപിച്ച് അടച്ചിടുന്നു.


നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ചുവടെ


👇 മേൽ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ബസ്റൂട്ടുള്ള റോഡുകളൊഴികെയുള്ള മുഴുവൻ റോഡുകളും അട ചിടും.


👇 ഈ പ്രദേശങ്ങളിലുള്ള ആളുകൾ നിർബന്ധമായും അവരവരുടെ വീടുകളിൽ തന്നെ കഴിയണം. വീടുകളിൽ കഴിയുന്നവരെല്ലാം മാസ്കും സാനിട്ട യിസറും ഉപയോഗിക്കണം.


👇 ഈ പ്രദേശങ്ങളിൽ നിന്ന് ആരും ക്ലസ്റ്ററിന് പുറത്തു പോകാനോ മറ്റുള്ളവർ അകത്ത് പ്രവേശിക്കാനോ പാടില്ല.


👇 ഒന്നാം വാർഡിലെ ചായ്യോം ബസാർ മുതൽ നരിമാളം വരെ റോഡിനിരുവശമുള്ളതും വാർഡിനകത്തു ള്ളതുമായ കച്ചവട സ്ഥപനങ്ങളും അടച്ചിട്ട മറ്റ് ക്ലസ്റ്റർ പ്രദേശങ്ങളിലെ കടകമ്പോളങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 8 മണി മുതൽ 2 മണി വരെ മാത്രമേ പ്രവർത്തിക്കാവു.


👇 ഈ പ്രദേശങ്ങളിൽ യാതൊരുവിധ നിർമാണ പ്രവർ ത്തനങ്ങളും പാടില്ല.


👇 പോലീസ്, ആരോഗ്യ - ജാഗ്രതാ സമിതി പ്രവർത്തകർ എന്നിവരുടെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം


👇 അടച്ചിട്ട പ്രദേശങ്ങളിലെ വീട്ടുകാർക്കാവശ്യമായ മരുന്നുകൾ , ഭക്ഷ്യസാധനങ്ങൾ എന്നിവ അതാതിടത്തെ ജാഗ്രത സമിതി വളണ്ടിയർമാരെ ബന്ധപ്പെട്ടാൽ എത്തിച്ചു തരുന്നതായിരിക്കും.

👇 പോസ്സിറ്റീവാകുന്നവരെ - വീട്ടിൽ ഒരു ശുചി മുറി മാത്രമുള്ള വീട്ടുകാർ, രണ്ടിൽ കൂടുതൽ കിടപ്പ്  മുറികൾ ഇല്ലാത്ത വീട്ടുകാർ, ചെറിയ കുട്ടികൾ ഉള്ള വീട്ടുകാർ, ഗുരുതര രോഗം പിടിപ്പെട്ട കിടപ്പ് രോഗികളുള്ള വീട്ടുകാർ എന്നിവരെ വീടുകളിൽ നിർത്താതെ DCC സെന്ററിലേക്ക് നിർബന്ധമായും മാറ്റണം


👇 കോവിഡ് പോസിറ്റീവായവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവർ നിർബന്ധമായും ഹോം ഐസുലേഷനിൽ 7 ദിവസം കഴിഞ്ഞ് ടെസ്റ്റിന് വിധേയരാകണം


👇 പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച -സി' കാറ്റഗറിയിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം


👇 പഞ്ചായത്തിന് പുറത്ത് നിന്നുള്ളവർ പഞ്ചായത്തിനകത്തുള്ള വീടുകളിലേക്കും, ടൗണുകളിലേക്കും കുടുതലായി കടന്നുവരുന്നത് നിയന്ത്രിക്കണം - നിരുത്സാഹപ്പെടുത്തണം


👇വിവാഹം, ഗ്യഹ പ്രവേശം തുടങ്ങിയ വക്ക് 20 പേരുടെ അനുവാദം വാങ്ങുകയും എന്നാൽ മണിക്കുറുകൾ ഇടവിട്ട് - ഇടവിട്ട് നിരവധി കളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ആ ദിവസം ഒരു നോഡലാ ഫീസറെ ആദ്യവസാനം നീരിക്ഷകനാക്കാനും പ്രോട്ടോക്കോൾ ലംഘിച്ചാൽ പോലീസ്സി ലറിയിച്ച് FIR- ഇട്ട് കേസ്സെടുപ്പിക്കാനും തീരുമാനിച്ചു.


👇 പ്രോട്ടോക്കോൾ ലംഘിച്ചാണ് വിവാഹം നടത്തിയതെങ്കിൽ വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ പ്രയാസം നേരിടും


👇 കുട്ടികളും, 60 വയസ്സിന് മേലെയുള്ളവരും അനാവശ്യമായി പുറത്തിറങ്ങരുത്.


👇 പുറത്തിറങ്ങുന്ന മറ്റുള്ളവർ ഡബിൾ മാസ്ക് ധരിക്കണം. ഇടക്കിടെ സാനി ടൈസർ ഉപയോഗിക്കണം.


👇 ഹോട്ടലുകളിൽ പാർസൽ മാത്രം. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ എടുക്കും


👇 പഞ്ചായത്തിനകത്ത് എല്ലാ വിധ സ്പോർട്സ് - ഗെയിംസുകളും അതിന്റെ പരിശീലനങ്ങളും നിർത്തി വെക്കണം.


👇 ആശുപത്രി, വാക്സിനേഷൻ കേന്ദ്രം, കോവിഡ് ടെസ്റ്റ് കേന്ദ്രം, മറ്റ് പൊതുവിടങ്ങളിലും  കോവിഡ് മാനദണ്ഡം ലംഘിച്ചാൽ കടുത്ത ഫൈൻ ചുമത്തുകയും, കേസ്സെടുത്ത് പോലിസ്സിന് കൈമാറുകയും ചെയും.


👇 വ്യാപരികൾ - അവിടങ്ങളിലെ ജോലിക്കാർ , ചുമട്ട്തൊഴിലാളികൾ, റിക്ഷാ - ടാക്സി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കരിങ്കൽ ക്വാറി, ചെങ്കൽ പണകളിലെ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, സർക്കാർ - സർക്കാരിതര ജീവനക്കാർ എന്നിവർ രണ്ടാഴ്ചയിൽ ഒരിക്കൽ എന്ന നിലയിൽ കോവി ഡ് ടെസ്ററ് നടത്തണം. രേഖ പരിശോധനക്ക് വിധേയമാക്കണം


👇  കണ്ടയിൻമെന്റ് സോണുകളിൽ തൊഴിലുറപ്പ് പണികൾ - ഒരറിയിപ്പ് വരെ നിർത്തി വെക്കണം 


👇 കണ്ടയിൻമെന്റ് സോണുകളിൽ - ബസ്സുകൾ ഉൾപ്പെടെ ഒരു വാഹനവും ആളുകളെ കയറ്റാനും ഇറക്കാനും പാടില്ല.


👇 ടൗണുകളിൽ വാഹനങ്ങളിലും അല്ലാതെയും എത്തുന്നവർ ആവശ്യം കഴിഞ്ഞാൽ ഉടനടി മടങ്ങിപ്പോകണം .


നമ്മുടെ സുരക്ഷക്കായി മേൽ കാര്യങ്ങൾ എല്ലാവരും പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

ടി.കെ.രവി, സെക്രട്ടറി എൻ.മനോജ് എന്നിവർ അറിയിക്കുന്നു.

No comments