Breaking News

ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുനെറ്റിക്കല്ല്, കൊട്ടത്തലച്ചിമല എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു

ചെറുപുഴ : ചെറുപുഴ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർ കമ്മറ്റി യോഗത്തിൻ്റെ തീരുമാന പ്രകാരം ചെറുപുഴ പഞ്ചായത്തില്‍ കർശന നിയന്ത്രണമുള്ള ഡി. കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാൽ ആളുകളുടെ ഒരു വിധത്തിലുള്ള കൂടിച്ചേരലും അനുവദനീയമല്ല. കൂടാതെ, വിനോദ സഞ്ചാര പ്രദേശങ്ങളായ തിരുനെറ്റിക്കല്ല്, കൊട്ടത്തലച്ചിമല ഉൾപ്പടെ എല്ലായിടത്തും സന്ദർശനം ഒരറിയിപ്പു വരെ നിരോധിച്ചിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തിന് പുറത്ത് നിന്ന് വരുന്നവരും ഈ അറിയിപ്പ് പ്രകാരം പ്രവർത്തിക്കണമെന്നും രോഗ വ്യാപനം തടയുന്നതിന് സഹകരിക്കണമെന്നും അധിക്യതര്‍ അറിയിച്ചു.


ജൂലായ് 31 ന്  പ്രാപ്പൊയിലിലും ആഗസ്റ്റ് 1 ന് ചെറുപുഴയിലും കോവിഡ് ടെസ്റ്റ് ഉണ്ടായിരിക്കും. അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്നവരു വ്യാപാരികളും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും, പത്രം പാൽ മൽസ്യം വിതരണക്കാർ, മെഡിക്കൽ ഷോപ്പ് ജീവനക്കാർ, ദിവസ വേതന തൊഴിലാളികൾ, ഹോം ഡെലിവറി ഏജന്റുമാർ, മോട്ടോർ വാഹന തൊഴിലാളികൾ, പോസ്റ്റീവ് ആയ രോഗികളുമായി സമ്പർക്കമുള്ളവർ, ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ, ദൂരയാത്രക്ക് തയ്യാറെടുക്കുന്നവർ എന്നിവരും നിർബന്ധമായും ടെസ്റ്റിന് വിധേയമാകേണ്ടതാണ്സമയം രാവിലെ 9.30 മുതൽ 11 മണി വരെ.

No comments