Breaking News

വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കേരള എൻജിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ (KEAM) എൻട്രൻസ് പരീക്ഷയുടെ കേന്ദ്രമായി അനുവദിച്ചു

വെള്ളരിക്കുണ്ട്: മലയോര മേഖലയുടെ സിരാ കേന്ദ്രവും താലൂക്ക് ആസ്ഥാനവുമായ വെള്ളരിക്കുണ്ടിൽ കീമിൻ്റെ സെൻ്റെറായി അനുവദിച്ചു. മലയോരത്ത് ആദ്യമായാണ് ഇത്തരമൊരു സെൻ്റർ അനുവദിച്ച് കിട്ടുന്നത്. മലയോര മേഖലയിലെ വിദ്യാർത്ഥികൾ ഇത്തരം പരീക്ഷകൾക്കായി വളരെ  ദൂരം സഞ്ചരിച്ച് പരീക്ഷ എഴുതേണ്ട അവസ്ഥയായിരുന്നു മുൻ കാലങ്ങളിൽ ഉണ്ടായിരുന്നത്. ആഗസ്റ്റ് അഞ്ചാം തീയതി നടത്തപ്പെടുന്ന പരീക്ഷക്കുള്ള ആലോചനായോഗം നടന്നു. വാഹനവുമായി എത്തുന്നവർ പോലീസ് സ്റ്റേഷന് സമീപത്തുള്ള കുളിപ്പാറ റോഡിലെ സെൻ്റ്.ജൂഡ്സ് കോളേജ് കാമ്പസിൽ പാർക്ക് ചെയ്യാൻ തീരുമാനിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. ബ്ബോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, വാർഡ് മെമ്പർ ബിനു വി.ആർ     സൗകര്യങ്ങൾ വിലയിരുത്തി. യോഗത്തിൽ ജിമ്മി എടപ്പാടി ,സുധീഷ് എന്നിവർ സംസാരിച്ചു. പ്രധാനഅധ്യാപിക കെ.എം അന്നമ്മ സ്വാഗതവും അധ്യാപിക സോഫി പി.സി. നന്ദിയും പറഞ്ഞു

No comments