Breaking News

കിനാനൂർ കരിന്തളത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു ചായ്യോത്ത്, കുമ്പളപ്പള്ളി വാർഡുകളും അടച്ചിടുന്നു


കരിന്തളം: കോവിഡ് പോസിറ്റീവ് നിരക്കും , ടി.പി. ആർ നിരക്കും ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം കോർ കമ്മറ്റി യോഗം തീരുമാനിച്ചു


30ലധികം കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ഒന്നാം വാർഡും , പതിമൂന്നാം വാർഡും , 10 ഉം അതിൽ കൂടുതലും കേസ്സുകൾ റിപ്പോർട്ടു ചെയ്ത കോട്ടക്കുന്ന് (3-ാം വാർഡ്), മോലോത്തുംകുന്ന് (8-ാം വാർഡ്) കോളംകുളം (12-ാം വാർഡ്) എന്നീ ക്ലസ്റ്ററുകളും ജൂലൈ 5 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ കണ്ടയിൻറ്മെൻ്റ് സോണായി പ്രഖ്യാപിച്ച് സമ്പൂർണമായി അടച്ചിടാൻ തീരുമാനിച്ചു


മേൽ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ബസ്റൂട്ടുള്ള റോഡുകളൊഴികെയുള്ള മുഴുവൻ റോഡുകളും അട ചിടും.


ഈ പ്രദേശങ്ങളിലുള്ള ആളുകൾ നിർബന്ധമായും അവരവരുടെ വീടുകളിൽ തന്നെ കഴിയണം. വീടുകളിൽ കഴിയുന്നവരെല്ലാം മാസ്കും സാനിട്ടയിസറും ഉപയോഗിക്കണം.


ഈ പ്രദേശങ്ങളിൽ നിന്ന് ആരും വാർഡിനോ ക്ലസ്റ്ററിനോ പുറത്തു പോകാനോ മറ്റുള്ളവർ അകത്ത് പ്രവേശിക്കാനോ പാടില്ല.


ഈ പ്രദേശങ്ങളിലെ കടകമ്പോളങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 8 മണി മുതൽ 2 മണി വരെ മാത്രമേ പ്രവർത്തിക്കാവു.


ഈ പ്രദേശങ്ങളിൽ യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും പാടില്ല.


പോലീസ്, ആരോഗ്യ ജാഗ്രതാ സമിതി പ്രവർത്തകർ എന്നിവരുടെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം


അടച്ചിട്ട പ്രദേശങ്ങളിലെ വീട്ടുകാർക്കാവശ്യമായ മരുന്നുകൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ അതാതിടത്തെ ജാഗ്രത സമിതി വളണ്ടിയർമാരെ ബന്ധപ്പെട്ടാൽ എത്തിച്ചു തരുന്നതായിരിക്കും. 


പോസ്സിറ്റീവാകുന്നവരെ വീട്ടിൽ ഒരു ശുചി മുറി മാത്രമുള്ള വീട്ടുകാർ, രണ്ടിൽ കൂടുതൽ  മുറികൾ ഇല്ലാത്ത വീട്ടുകാർ, ചെറിയ കുട്ടികൾ ഉള്ള വീട്ടുകാർ, ഗുരുതര രോഗം പിടിപ്പെട്ട കിടപ്പ് രോഗികളുള്ള വീട്ടുകാർ എന്നിവരെ വീടുകളിൽ നിർത്താതെ ഡി.സി.സി സെന്ററിലേക്ക് നിർബന്ധമായും മാറ്റണം


കോവിഡ് പോസിറ്റീവായവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവർ നിർബന്ധമായും ഹോം ഐസുലേഷനിൽ 7 ദിവസം കഴിഞ്ഞ് ടെസ്റ്റിന് വിധേയരാകണം


പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച 'ബി' കാറ്റഗറിയിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം


പഞ്ചായത്തിന് പുറത്ത് നിന്നുള്ളവർ പഞ്ചായത്തിനകത്തുള്ള വീടുകളിലേക്കും, ടൗണുകളിലേക്കും കുടുതലായി കടന്നുവരുന്നത് നിയന്ത്രിക്കണം - നിരുത്സാഹപ്പെടുത്തണം


വിവാഹം, ഗ്യഹ പ്രവേശം തുടങ്ങിയ വക്ക് 20 പേരുടെ അനുവാദം വാങ്ങുകയും എന്നാൽ മണിക്കുറുകൾ ഇടവിട്ട് - ഇടവിട്ട് നിരവധി കളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ആ ദിവസം ഒരു നോഡലാ ഫീസറെ ആദ്യവസാനം നീരിക്ഷകനാക്കാനും പ്രോട്ടോക്കോൾ ലംഘിച്ചാൽ പോലീസ്സി ലറിയിച്ച് FIR- ഇട്ട് കേസ്സെടുപ്പിക്കാനും തീരുമാനിച്ചു.


പ്രോട്ടോക്കോൾ ലംഘിച്ചാണ് വിവാഹം നടത്തിയതെങ്കിൽ വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ പ്രയാസം നേരിടും


കുട്ടികളും, 60 വയസ്സിന് മേലെയുള്ളവരും അനാവശ്യമായി പുറത്തിറങ്ങരുത്.


പുറത്തിറങ്ങുന്ന മറ്റുള്ളവർ ഡബിൾ മാസ്ക് ധരിക്കണം. ഇടക്കിടെ സാനി ടൈസർ ഉപയോഗിക്കണം.


ഹോട്ടലുകളിൽ പാർസൽ മാത്രം. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ എടുക്കും


പഞ്ചായത്തിനകത്ത് എല്ലാ വിധ സ്പോർട്സ് - ഗെയിംസുകളും അതിന്റെ പരിശീലനങ്ങളും നിർത്തി വെക്കണം.


ആശുപത്രി, വാക്സിനേഷൻ കേന്ദ്രം, കോവിഡ് ടെസ്റ്റ് കേന്ദ്രം, മറ്റ് പൊതുവിടങ്ങളിലും  കോവിഡ് മാനദണ്ഡം ലംഘിച്ചാൽ കടുത്ത ഫൈൻ ചുമത്തുകയും, കേസ്സെടുത്ത് പോലിസ്സിന് കൈമാറുകയും ചെയും.


വ്യാപരികൾ - അവിടങ്ങളിലെ ജോലിക്കാർ , ചുമട്ട്തൊഴിലാളികൾ, റിക്ഷാ - ടാക്സി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ കോവി ഡ് ടെസ്ററ് നടത്തണം. രേഖ പരിശോധനക്ക് വിധേയമാക്കണം


ഒരിടത്ത് 5 പേർ മാത്രമേ തൊഴിലുറപ്പ് പണിയിൽ ഏർപ്പെടാവു.


ടൗണുകളിൽ വാഹനങ്ങളിലും അല്ലാതെയും എത്തുന്നവർ ആവശ്യം കഴിഞ്ഞാൽ ഉടനടി മടങ്ങിപ്പോകണം .


നമ്മുടെ സുരക്ഷക്കായി മേൽ കാര്യങ്ങൾ എല്ലാവരും പാലിക്കണമെന്നഭ്യർത്ഥിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി, സെക്രട്ടറി എൻ.മനോജ് 

എന്നിവർ അഭ്യർത്ഥിക്കുന്നു.

No comments