നാടിൻ്റെ ചിരകാല സ്വപ്നം പൂവണിയുന്നു: കിനാനൂർ കരിന്തളത്തെ കിളിയളം പാലത്തിന് ടെൻഡർ നടപടികളായി
പരപ്പ: കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത്, കോടോം ബേളൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കിളിയളം - വരഞ്ഞൂർ -കോട്ടപ്പാറ - പരപ്പ റോഡിൽ കിളിയളം ചാലിൽ പാലം നിർമ്മിക്കാൻ കെ.ആർ.എഫ് 3.89. കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗികരിച്ചു ടെൻഡർ നടപടികളിലേക്ക് നിങ്ങി . പഞ്ചായത്തിലെ വിവിധ വികസന കാര്യങ്ങൾ ഉൾപ്പെടുത്തി മുൻ എം.പി. പി.കരുണാകരൻ , സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടരി ടി.കെ.രവി , മുൻ പഞ്ചായത്ത് പ്രസിഡന്റ് ഏ.വിധുബാല എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും നിവേദനങ്ങൾ സമർപ്പിക്കുകയുണ്ടായി. തുടർന്ന് 20 16-17 വാർഷിക ബഡ്ജറ്റിൽ - കിഫ് ബിയിൽ ഉൾപ്പെടുത്തി - കിളിയളം പാലത്തിനും കിളിയളം - വരഞ്ഞൂർ - കോട്ടപ്പാറ - ബാനം - കമ്മാടം റോഡ് വികസനത്തിനുമായി 20 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീടത് 29 കോടിയായി വർദ്ധിപ്പിച്ചു. റോഡ് വികസനം നടന്നു വരുന്നു.
പാലത്തിന്റെ മണ്ണ് പരിശോധനയും സർവ്വേയും മുമ്പേ നടന്നു വെങ്കിലും ചുമതല കെ.ആർ.എഫ് എൻജിനിയറിംഗി വിഭാഗത്തിന് കൈമാറിയതിനെ തുടർന്ന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്ത കാലത്താണ് സമർപ്പിച്ചത്.
3.88 കോടിയാണ് എസ്റ്റിമേറ്റ് തുക. 77 മീറ്റർ നീളവും 11 മീറ്റർ വീതിയും 7.5 മീറ്റർ ഉയരവുമുള്ള പാലത്തിന് 4 തൂണുകളും 200 മീറ്റർ അപ്രോച്ച് റോഡും നിർമിക്കും.
ടെണ്ടർ നടപടിക്ക് മുന്നോടിയായി കെ.ആർ.എഫ് എൻജീനിയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ചു സ്ഥലം ലഭ്യതയുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന നടത്തി.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ,സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി അജിത്ത്കുമാർ ,ഷൈജമ്മ ബെന്നി , രാജേന്ദ്ര മജാർ കെ.ആർ.എഫ് എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ - സജിത്ത്, രാജേഷ് കുമാർ - ഏ.ഇ ,
റോഡ് വികസന സമിതികമ്മിറ്റി ചെയർമാൻ വി.സുധാകരൻ ,എൻ.കെ . തമ്പാൻ എന്നിവരും നാട്ടുകാരും പങ്കെടുത്തു
No comments