കാസർഗോഡ് അടക്കം എട്ട് ജില്ലകളിൽ വനിതാ കലക്ടർമാർ കേരളത്തിൽ ഇത് പുതുചരിത്രം ജില്ലയിൽ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ചൊവ്വാഴ്ച ചുമതലയേൽക്കും
തിരുവനന്തപുരം: ഇനി കേരളത്തിലെ പകുതിയിലേറെ ജില്ലകൾ സ്ത്രീകൾ ഭരിക്കും. അമ്പതും കടന്ന് അമ്പത്തിയെട്ട് ശതമാനമായാണ് കേരള ചരിത്രത്തിൽ ആദ്യമായി എട്ട് ജില്ലകളിൽ വനിതാ കലക്ടർമാരാകുന്നത്. നിയമസഭയിൽ 33 ശതമാനം സ്ത്രീ സംവരണം എന്നത് ആവശ്യമായി മാത്രം നിൽക്കുമ്പോഴാണ് ജില്ലാ ഭരണകൂടങ്ങളുടെ തലപ്പത്ത് സ്ത്രീകൾ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസമാണ് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടന്നത്. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിച്ചു. പുതിയ നിയമനങ്ങൾ കൂടി വന്നതോടെ എട്ട് ജില്ലകളിൽ വനിതാ കലക്ടർമാരായി.
കാസർകോടിന്റെ 24ാമതു കലക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ചൊവ്വാഴ്ച ചുമതലയേൽക്കും.
‘ആദ്യ രണ്ടു മാസം ജില്ലയുമായി ബന്ധപ്പെട്ട മുഴുവൻ ഡാറ്റയും ശേഖരിക്കും. അതിനു ശേഷം പദ്ധതികൾ
നടപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമാവും ശ്രമം. ചിലതൊക്കെ ചെയ്യാൻ കഴിയും എന്ന ഉറച്ച
പ്രതീക്ഷയിലാണു കാസർകോടേക്കുള്ള വരവ്.
മഹാരാഷ്ട്രയിലെ താനെയാണു സ്വദേശം. നികുഞ്ജ് ഭഗത് ആണു ഭർത്താവ്.
തിരുവനന്തപുരത്തു മെഡിക്കൽ–എൻജിനീയറിങ് രംഗത്തു ഗവേഷകനാണ് അദ്ദേഹം.
കുട്ടികൾ 4 വയസുകാരൻ വിഹാൻ, ഒന്നര വയസുകാരൻ മിരൽ.
പിതാവ് പരേതനായ റൻവീർ ചന്ദ് ഭണ്ഡാരി, മാതാവ് സൂക്ഷമ ഭണ്ഡാരി,
കൂടാതെ ഹരിത വി കുമാറിനെ തൃശൂർ കളക്ടറായി നിയമിച്ചു. ദിവ്യ എസ് അയ്യർക്ക് പത്തനംതിട്ടയിലും ഷീബാ ജോർജിനെ ഇടുക്കിയിലും നിയമിച്ചു. പി കെ ജയശ്രീയാണ് കോട്ടയം കളക്ടർ. തിരുവനന്തപുരത്ത് ഡോ. നവ്ജ്യോത് ഖോസ, പാലക്കാട് മൃൺമയി ജോഷി, വയനാട് ഡോ. അദീല അബ്ദുല്ലയും നിയമിതയായി.
അതേസമയം, എറണാകുളം കളക്ടറായിരുന്ന എസ് സുഹാസിനെ മാറ്റി. ജാഫർ മാലിക്കിനാണ് പകരം നിയമനം. നരസിംഹുഗാരി ടി എല്‍ റെഡ്ഡി കോഴിക്കോട് കളക്ടറാകും.
No comments