Breaking News

കോടോംബേളൂർ ബാനംറോഡിലെ മുണ്ട്യാനം പാലം അപകടാവസ്ഥയിൽ: പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു

ബാനം: കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ ബാനം റോഡിലുള്ള മുണ്ട്യാനത്തെ ക്രോസ് ബാർ കം ബ്രിഡ്ജ് അപകടാവസ്ഥയിൽ. രണ്ട് വർഷത്തിലേറെയായി പാലം ശോചനീയാവസ്ഥയിൽ ആയിട്ട്. മഴ കനത്തതോടെ പാലം തകർച്ചയുടെ വക്കിൽ ആയതിനെ തുടർന്ന് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു. പ്രസിഡൻ്റ് ശ്രീജ മനോജ്, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ, സ്റ്റാൻ്റിങ്ങ്കമ്മറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, മൈനർ ഇറിഗേഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ സനൽ എ തോമസ്, ജാഗ്രതസമിതിഅംഗം കാലിചാടുക്കം ലോക്കൽ സെക്രട്ടറി ജയചന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു എന്നിവരാണ് സന്ദർശിച്ചത്. അപകടാവസ്ഥ കണക്കിലെടുത്ത് ബാനം മുണ്ട്യാനം പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. 

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. 

No comments