Breaking News

നിരാലംബർക്ക് ആശ്രയമേകാൻ കൊന്നക്കാട് 'സ്റ്റാർ കൈത്താങ്ങ്' കൂട്ടായ്മ കാരുണ്യനിധി സ്വരൂപിച്ച് അർഹരായവർക്ക് സഹായമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി


വെള്ളരിക്കുണ്ട്  : ആലംബഹീനർക്കും നിരാലംബർക്കും സാന്ത്വനം പകരാൻ കൊന്നക്കാട്ടെ സ്റ്റാർ കൈത്താങ്ങ് കൂട്ടായ്മ. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുന്നൂറ് പേരോളം അടങ്ങിയ സ്റ്റാർ കൈത്താങ്ങ് വാട്‌സ് ആപ് കൂട്ടായ്മ അംഗങ്ങൾ മാസം നൂറ് രൂപ സമാഹരിച്ച് കൊന്നക്കാട്ടെയും പരിസരങ്ങളിലെയും നിരാലംബരായ രോഗികൾക്ക് എത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. മാരക രോഗം പിടിപെട്ട് അച്ഛൻ മരിച്ചതിന് പിന്നാലെ അമ്മയും രോഗബാധിതയായതിനാൽ ജീവിത പ്രാരാബ്ധങ്ങളിൽപ്പെട്ട യുവാവിനെ സഹായിച്ചു കൊണ്ടാണ് സ്റ്റാർ കൈത്താങ്ങ് കൂട്ടായ്മ പ്രവർത്തകർ ആദ്യ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

കൊന്നക്കാട് വച്ചു നടന്ന ചടങ്ങിൽ സ്റ്റാർ കൂട്ടായ്മ പ്രവർത്തകർ സ്വരൂപിച്ച 20000 രൂപ ധനസഹായം വെള്ളരിക്കുണ്ട് എസ്. ഐ. വിജയകുമാർ വാർഡ് മെമ്പർ മോൻസി ജോയിക്ക് കൈമാറി. ചടങ്ങിൽ

ഷാജി തൈലംമാനാൽ അധ്യക്ഷത വഹിച്ചു.

സജിത് ദേവ്, ജോസ് പി കെ, ദിബാഷ്. ജി, സുരേഷ് പത്രവളപ്പിൽ, പ്രദീപ് എന്നിവർ സംസാരിച്ചു. ഡാർലിൻ ജോർജ് സ്വാഗതവും ദിബാഷ്.ജി നന്ദിയും പറഞ്ഞു.

No comments