Breaking News

വെള്ളരിക്കുണ്ട് സെന്റ്‌.ജൂഡ്സിൽ നിന്നും പഠിച്ചിറങ്ങിയവർ കുട്ടികളുടെ ഓൺലൈൻ പഠന സഹായത്തിനായി കൈകോർക്കുന്നു 93-94 വർഷത്തെ പൂർവ്വവിദ്യാർത്ഥികൾ 6 സ്മാർട്ട് ഫോണുകൾ സ്ക്കൂളിന് കൈമാറി


വെള്ളരിക്കുണ്ട് : കോവിഡ് മഹാമാരിക്കാലത്ത്‌ ഓൺ ലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ  വിദ്യാർത്ഥികളെ സഹായിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ കൈകോർക്കുന്നു.

93-94- വർഷത്തെ എസ്. എസ്. എൽ. സി ബാച്ച് കൂട്ടായ്മ ആറു സ്മാർട്ട്‌ ഫോണുകൾ സ്കൂൾ അധികൃതർക്ക് കൈമാറി.


സെന്റ്.ജൂഡ്സ് ‌സ്കൂളിൽ  പഠിക്കുന്ന സ്മാർട് ഫോണുകളോ വീട്ടിൽ ടെലിവിഷനോ ഇല്ലാത്ത കുട്ടികളെ ഓൺലൈൻ പഠനത്തിന്റെ ഭാഗമാക്കുകയും അവരെ ഉന്നതിയിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ അധികൃതർക്ക് ഒപ്പം കൈകോർക്കുന്നത്. നൽകുന്ന സ്മാർട്ട്‌ ഫോണുകൾ പഠനം കഴിഞ്ഞ് തിരിച്ചു സ്‌കൂളിന് തന്നെ കൈ മാറി അത് പിന്നീട് വരുന്ന കുട്ടികൾക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള വേറിട്ട രീതിയാണ് നടക്കുന്നത്.


സെന്റ്‌ ജൂഡ്സ് സ്കൂളിലെ ഓൺലൈൻ പഠനത്തിന് ദുരിതം നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കുവാൻ മാനേജ്മെന്റ് വെള്ളരിക്കുണ്ട് മേഖലയിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഉള്ളവരുടെ പിന്തുണ  തേടിയിരുന്നു.


ഇതിന് പിന്നാലെയാണ് സ്കൂളിൽ നിന്നും പഠിച്ചു ഇറങ്ങിയവർ തങ്ങളുടെ പൂർവ്വവിദ്യാലയത്തിലെ വിദ്യാർത്ഥികളെ സഹായിക്കുവാൻ രംഗത്ത് വന്നത്.


തിങ്കളാഴ്ച ഉച്ചയോടെ സ്കൂൾ മുറ്റത്ത് നടന്ന ചടങ്ങിൽ 93-94 വർഷത്തെ പൂർവ്വവിദ്യാർത്ഥികളെ പ്രധിനിധീകരിച്ച് എത്തിയവരിൽ നിന്നും പ്രധാനഅധ്യാപിക കെ. എം. അന്നമ്മയും സ്കൂൾ മാനേജർ ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളവും ചേർന്ന് സ്മാർട്ട്‌ ഫോണുകൾ ഏറ്റുവാങ്ങി.

പരപ്പ ബ്ലോക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, അധ്യാപകൻ ജെന്നി പി.എൻ, ഉമേശൻ, ബാബുരാജ്, ഷാനവാസ്, റോയി എന്നിവർ സംബന്ധിച്ചു.

അർഹരായ ആറു വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഫോണുകൾ കൈമാറി

No comments