കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്‌സ് ക്ലബ്ബിൻ്റെ ജൈവവള നിർമ്മാണ യൂണിറ്റ് തുറന്നു
കൊന്നക്കാട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽപ്പെടുത്തി നൽകിയ ഫണ്ട് ഉപയോഗിച്ച് കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്‌സ് ക്ലബ്ബ് ആരംഭിച്ച ജൈവവള നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഫാർമേഴ് ക്ലബ്ബ് രക്ഷാധികാരി റിട്ട.ഐ.ജി .മധുസൂദനൻ കെ.വി.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉൽഘാടനം നിർവ്വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഡി.എൽ.സുമ, പഞ്ചായത്ത് മെമ്പർ പി.സി.രഘുനാഥൻ നായർ ,കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ എന്നിവർ ആശംസ പ്രസംഗം നടത്തി. മണ്ണിര കമ്പോസ്റ്റും, ചകിരിച്ചോറിനെ അടിസ്ഥാനമാക്കി ചാണകം കോഴിവളം വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി, പ്രത്യേക ജീവാണുക്കൾ എന്നിവ ഉപയോഗിച്ചുളള കമ്പോസ്റ്റു വളവുമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. കമുക്, തെങ്ങ്, കൊക്കോ, ഇഞ്ചി, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ വിളകൾക്ക് ഈ കമ്പോസ്റ്റുവളം ഉത്തമമാണ്.ഈ സീസണിലെ വിപണനത്തിനായി ഏകദേശം 50 ടണ്ണോളം കമ്പോസ്റ്റുവളം കിലോക്കു് എട്ടുരൂപാ നിരക്കിൽ ഇവിടെ വിപണനത്തിന് തയ്യാറായിട്ടുണ്ടു്. ഉൽഘാടന യോഗത്തിൽ ഷിനോജ് ഇളംതുരുത്തി സ്വാഗതവും, ജിനോ ജോസഫ് നന്ദിയും പറഞ്ഞു.
No comments