കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് കാസറഗോഡ് ജില്ലാ ശ്രീസത്യസായി സേവാ ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി
കരിന്തളം: കാസറഗോഡ് ജില്ലയിൽ ഏവർക്കും മാതൃകയാകും വിധം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ നടപ്പിലാകികൊണ്ടിരിക്കുന്ന കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കാസറഗോഡ് ജില്ലാ ശ്രീസത്യസായി സേവ സംഘടന ഓക്സിജൻ കോൺസെട്രേറ്റർ നൽകി. കോവിഡ് 19 വ്യാപനത്തിന്റെ ആദ്യഘട്ടം മുതലേ ഉള്ള പഞ്ചായത്തിന്റെ പ്രവർത്തന മികവുതന്നെയാണ് കരിന്തളം പഞ്ചായത്തിനെ തെരഞ്ഞെടുക്കാൻ കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു.
രാജ്യത്ത് കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളിൽ ഉണ്ടായ ഭീമമായ വർദ്ധനവ് ഇന്ത്യയെ രൂക്ഷമായി ബാധിക്കുമ്പോൾ ഓക്സിജന്റെ ആവശ്യം വലിയ തോതിൽ വർദ്ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ വലിയ സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നു. ദ്രവീകൃത ഓക്സിജന്റെ ശേഖരം കുറഞ്ഞതോടെ ആളുകൾ മറ്റു ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാവുകയാണ്.ഈ സാഹചര്യത്തിലാണ്
ഓക്സിജൻ കോൺസെൻട്രേറ്റുകൾക്കു പ്രാധാന്യം വർധിക്കുന്നതും. ഓക്സിജൻ കോൺസൺട്രേറ്റർ അന്തരീക്ഷവായു വലിച്ചെടുക്കുകയും അതിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുത്ത് ഒരു നാസൽ ക്യാനുലയോ ഓക്സിജൻ മാസ്‌കോ വഴി രോഗിയ്ക്ക് ഓക്സിജൻ നൽകുകയുമാണ് ചെയ്യുക. 95% വരെ ശുദ്ധമായ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ഓക്സിജൻ കോൺസൺട്രേറ്ററുകൾക്ക് കഴിയും. തുടർച്ചിലവുകൾ ഇല്ല എന്നതും, ശുദ്ധമായ പച്ചവെള്ളവും കറന്റും മാത്രമേ ആവശ്യമുള്ളൂ എന്നതും ആണ് എഴുപത്തിയഞ്ഞായിരം രൂപയോളം വിലവരുന്ന ഇരുപത്തിയഞ്ചോളം കോൺസെന്ററേറ്ററുകൾ കേളത്തിലെ വിവിധ ജിലകളിൽ ഇതിനോടകം നൽകിയ സംഘടനയെ ഓക്സിജൻ സിലിണ്ടറുകൾക്ക് പകരം കോൺസെൻട്രേറ്റർ തന്നെ നൽകാൻ പ്രേരിപ്പിച്ചത്.
കോയിത്തട്ടയിലെ കരിന്തളം ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ശ്രീ സത്യസായി സേവാ സംഘടനയുടെ ജില്ലാ യൂത്ത് ഇൻ ചാർജ്ജും, പഞ്ചായത്തിലെ കോവിഡ് വളണ്ടിയർ കോർഡിനേറ്ററുമായ രഞ്ജിത്ത്.പി സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ജഗദീഷ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി, വൈസ്-പ്രസിഡന്റ് ടി.പി ശാന്ത, സെക്രട്ടറി എൻ. മനോജ്, മെഡിക്കൽ ഓഫീസർ ഡോ. ജിഷ മുങ്ങത്ത് നായർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അജിത്ത് കുമാർ, സത്യസായി സേവ സംഘടനാ ജില്ലാ പ്രസിഡന്റ് ഡോ. ആർ. സതീഷ് കുമാർ, ജില്ലാ കോർഡിനേറ്റർ പ്രൊഫ. കെ. പി. ഭരതൻ, തുടങ്ങിയവർ സംസാരിച്ചു. ശ്രീ സത്യ സായിസേവ സംഘടനയുടെ മഹിളാ വിഭാഗം ജില്ലാ കോർഡിനേറ്റർ ഗീത ജി നായർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, വളണ്ടിയർമാർ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
No comments