Breaking News

വനത്തില്‍ കുടുങ്ങിയ കാസർകോട് സ്വദേശികളായ യുവാക്കളെ കണ്ടെത്തി


കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ വിനോദ സഞ്ചാരത്തിനായി എത്തി വഴിതെറ്റി ഉൾവനത്തിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശികളെ കണ്ടെത്തി.

കാടിനുള്ളിൽ ഇവർ കുടുങ്ങി കിടക്കുന്ന സ്ഥലം മനസ്സിലാക്കാൻ സാധിച്ചെങ്കിലും ശക്തമായ മഴയും, കാറ്റും ,ദുർഘടം പിടിച്ച പാതയും കാരണം  15 കിലോമീറ്ററിലധികം ഉൾവനത്തിൽ വേഗത്തിൽ എത്തിച്ചേരുന്നതിന് തടസ്സമായി. വനം വകുപ്പ് ധ്രുതകർമ്മ സേനയും, പോലീസും, അഗ്നിരക്ഷാ സേനയും നാട്ടുകാരും ശനിയാഴ്ച  രാത്രി മുതൽ കാടിനുള്ളിൽ തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു ഞായറാഴ്ച പുർച്ചയോടെയാണ് അവർ എത്തിപ്പെട്ട വനാന്തര ഭാഗത്ത്‌ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്.യുവാക്കള്‍ സുരക്ഷിതരാണെന്നും മറ്റു പ്രയാസങ്ങളില്ലെന്നും ഒരു മണിക്കൂറിനകം വനത്തിന് പുറത്തെത്തിക്കാന്‍ സാധിക്കുമെന്നും ഔത്യസംഘം അറിയിച്ചു.

മുഹമ്മദ്, അബ്ദുള്ള എന്നിവരെയാണ് കാണാതായത്

No comments