ലോക്ഡൗൺ: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകൾ രാത്രി എട്ടു വരെ തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡോൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാത്രി എട്ടുവരെ തുറക്കാം. ടിപിആർ 15 മുകളിലുള്ളതാണ് ഡി വിഭാഗം.
ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം, വാരാന്ത്യ ലോക്ഡൗൺ തുടരും. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി വിളിച്ച് യോഗം ഉടൻ ചേരും.
No comments