Breaking News

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നീട്ടിയേക്കും; ഇളവുകളിൽ തീരുമാനം നാളെ


സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രാ​ന്‍ ധാരണ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ രണ്ടാഴ്ച കൂ​ടി തു​ട​രാനാണ് സാധ്യത. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കൊ​വി​ഡ് അ​വ​ലോ​ക​ന സ​മി​തിയോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.



നാളെ മു​ഖ്യ​മ​ന്ത്രി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി ഓ​ണ്‍​ലൈ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ന് ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ര​ണ​മെ​ന്ന പൊ​തു​വി​കാ​ര​മാ​ണ് ഉ​യ​ര്‍​ന്ന​ത്.


കൃ​ത്യ​മാ​യ ടെ​സ്റ്റു​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി നി​ല്‍​ക്കു​ന്ന​തെ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്ന വി​ല​യി​രു​ത്ത​ല്‍. പോ​സി​റ്റി​വി​റ്റി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

No comments