Breaking News

മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ-കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒടയംചാൽ ശാഖ തുറന്നു പ്രസിഡൻ്റ് രാഹുൽ ചക്രപാണി ഉദ്ഘാടനം ചെയ്തു


ഒടയംചാൽ: കണ്ണൂർ ആസ്ഥാനമാക്കി തികച്ചും കാർഷിക മേഖലകൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന മലബാർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (M S C S - ministry of Agriculture Govt of India ,Reg No. MSCS / CR/1292/2019) ഒടയഞ്ചാൽ ശാഖ തുറന്ന് പ്രവർത്തനമാരംഭിച്ചു.

ഏത് സാധാരണക്കാരനും എളുപ്പത്തിൽ മലബാർ ആഗ്രോസൊസൈറ്റിയിൽ അംഗമാകുവാനും ലളിതമായ രീതിയിൽ സേവിങ്ങ് അക്കൗണ്ട് ,റിക്കറിങ്ങ് അക്കൗണ്ട്, സ്ഥിര നിക്ഷേപം എന്നിവ ചെയ്യുന്നതാണ്.

നിലവിൽ സൊസൈറ്റിക്ക് കേരളത്തിലും കർണാടകത്തിലും ബ്രാഞ്ചുകൾ ഉണ്ട്. കർഷകർക്ക് നേരിട്ട് സേവനങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, കർഷക മേഖലയിൽ  സൊസൈറ്റി അംഗങ്ങൾക്ക് കാർഷിക വായ്പയും കാർഷിക അനുബന്ധ വായ്പയും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും ശാഖ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡൻ്റ് രാഹുൽ ചക്രപാണി പറഞ്ഞു.  ചടങ്ങിൽ സി.ഇ.ഒ. സണ്ണി അബ്രഹാം, റീജണൽ ഇൻചാർജ് പ്രസാദ് നായർ, ബ്രാഞ്ച് ഇൻചാർജ് മനോജ് .ടി. സൊസൈറ്റി കർഷക പ്രതിനിധി മനോജ് .പി.എന്നിവർ സംസാരിച്ചു.

No comments