Breaking News

ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ക്രമക്കേട് കണ്ടെത്തിയാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: കെ സുധാകരന്‍


ആരോപണങ്ങളില്‍ പ്രതികരിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി സര്‍ക്കാരിന് ഏതന്വേഷണവും നടത്താമെന്നും താൻ ഒരു രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം വക്തമാക്കി.


തനിക്കെതിരേ വിജിലിന്‍സില്‍ പരാതി നല്‍കിയ മുന്‍ ഡ്രൈവര്‍ പ്രകാശ് ബാബു തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. രാവും പകലും മദ്യപിച്ചു നടക്കുന്ന ആളാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ തട്ടിപ്പ് നടത്തി. സഹകരണ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയിരുന്നു. തനിക്കെതിരായ പരാതിയുടെ നിയമവശം പരിശോധിക്കാനുള്ള സാമാന്യ ബുദ്ധി സർക്കാർ കാണിക്കണമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.


“ഡിസിസി ഓഫിസ് കെട്ടിട നിര്‍മ്മാണം സംബന്ധിച്ചോ സ്കൂളിനെ കുറിച്ചോ അന്വേഷിക്കട്ടെ. ഡിസിസി അതാത് കാലത്തെ പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ വരവ് ചിലവ് കണക്കുകള്‍ മൂന്ന് മാസം കൂടുമ്പോൾ അവതരിപ്പിക്കുന്നുണ്ട്. അടുത്ത മാസം ഓഫിസ് ഉദ്ഘാടനത്തിന് തിയതി നിശ്ചയിക്കാന്‍ ഡിസിസി പ്രസിഡന്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ എഡ്യൂപാര്‍ക്ക് ഒരു കമ്പനിയാണ്. പണം തിരികെ കൊടുക്കേണ്ടവര്‍ക്ക് അത് കൊടുത്തുകൊണ്ടിരിക്കുന്നു. ആരും ഇതുവരെ അത് സംബന്ധിച്ച്‌ പരാതിപ്പെട്ടിട്ടില്ല’- സുധാകരന്‍ പറഞ്ഞു.

No comments