Breaking News

മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം തകർച്ചയുടെ വക്കിൽ: നിർമാണത്തിലെ അഴിമതിക്കാരെ കണ്ടെത്തണമെന്ന് യുവമോർച്ച


നീലേശ്വരം: ഏറെ കൊട്ടിഘോഷിച്ച് 2019 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യപ്പെട്ട മാട്ടുമ്മൽ കടിഞ്ഞിമൂല നടപ്പാലം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചത് . നടപ്പാലം നാടിന് സമർപ്പിക്കുമ്പോൾ നഗരസഭ നൽകിയ ഉറപ്പ് പാലത്തിന് 20 വർഷത്തെ ഗ്യാരണ്ടി ഉണ്ട് എന്നാണ്, എന്നാൽ വർഷം രണ്ടു പൂർത്തിയാകുന്ന ഈ ഘട്ടത്തിൽ തന്നെ നടപ്പാലത്തിന്റെ പലകകൾ തകർന്ന് പാലം തകർച്ചയുടെ വക്കിൽ എത്തി നിൽക്കുന്നു,  ഇതു വഴി നടന്നു പോകുന്ന കുട്ടികളും മുതിർന്നവരും ഇപ്പോൾ വളരെയധികം ഭീതിയിലാണ്. ഏതുനിമിഷവും പാലം തകർന്നു വലിയ ഒരു അപകടം സംഭവിച്ചേക്കാം, നടപ്പാലത്തിൻ്റെ തകർച്ചയിൽ വിരൽചൂണ്ടുന്നത് ഇതിന്റെ പിറകെ നടന്ന വലിയ അഴിമതിലേക്കാണെന്ന് യുവമോർച്ച ആരോപിക്കുന്നു . ലക്ഷങ്ങൾ ചിലവഴിച്ച്  20 വർഷത്തെ ഗ്യാരണ്ടിയിൽ നിർമ്മിച്ച നടപ്പാലത്തിൻറെ ദുരവസ്ഥക്ക് കാരണക്കാർ ആരെല്ലാമാണ് എന്ന് ജനങ്ങൾക്ക് അറിയണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. നഗരസഭയുടെ ഫണ്ടുകൾ ഇത്തരത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി കൊട്ടിഘോഷിച്ചു നിർമ്മിച്ച പദ്ധതി അഴിമതിയിൽ മുങ്ങി തകർന്നു പോകുന്നു അതുകൊണ്ട് കൊണ്ട്തന്നെ  ദീർഘകാലത്തേക്കു ഉപകാരപ്രദമാകുന്ന പദ്ധതികൾ അഴിമതിയിൽ മുങ്ങി തകരാൻ കാരണക്കാരായ വ്യക്തികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം വികസനത്തെ മറയാക്കി ഇടതുപക്ഷ മുന്നണിയുടെ നഗരസഭാ ഭരണാധികാരികൾ ജനങ്ങളുടെ മുന്നിൽ മാപ്പുപറഞ്ഞു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് ആവശ്യപ്പെട്ടു.

No comments