Breaking News

തൃക്കരിപ്പൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ കണ്ണൂരില്‍ കണ്ടെത്തി


തൃക്കരിപ്പൂര്‍: രണ്ട് ദിവസം മുമ്പ് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ നിന്ന് കാണാതായ അദ്‌നാന്‍ എന്ന വിദ്യാര്‍ത്ഥിയെ  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും കണ്ടെത്തി. റെയില്‍വേ ജീവനകാരി  ചെറുവത്തുര്‍ വലിയ കൊവ്വല്‍ സ്വദേശി  അജിനയാണ്  അദ്‌നാനെ  തിരിച്ചറിഞ്ഞത്. അജിന കണ്ണൂര്‍ റെയില്‍വേ പോലീസ് അധികാരികളെ  വിവരമറിയിക്കുകയും  റെയില്‍വേ പോലീസില്‍ നിന്നും വിവരം ലഭിച്ച പ്രകാരം വിദ്യാത്ഥിയുടെ  സഹോദരന്‍ സാബിത്ത്, ചന്തേര എഎസ്‌ഐ  ടി തമ്പാന്‍,സിവില്‍ പോലിസ് ഓഫീസര്‍ ധനേഷ് കെ.വി  നിലേശ്വരംരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷുഹൈബ് വി.പി.പി, ട്രോമ കെയര്‍ ജനമൈത്രി പോലീസ്  വളണ്ടിയര്‍ ആദില്‍ കാരോളം, എന്നിവര്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് കുട്ടിയെ ചന്തേര പോലീസ് സ്റ്റേഷനിലേക്ക്  കൂട്ടിക്കൊണ്ടുപോയി

No comments