Breaking News

രോഗങ്ങളുടെ മൊത്ത വിതരണവുമായി നീലേശ്വരം മേൽപ്പാലത്തിന് സമീപത്തെ മത്സ്യചന്ത


നീലേശ്വരം: രോഗപ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും  ശക്തമായി തുടരുന്ന സാഹചര്യത്തിലും നീലേശ്വരം മേൽപ്പാലത്തിന് താഴെ തേജസ്വിനി ആശുപത്രിക്ക് സമീപമുള്ള മൽസ്യ മാർക്കറ്റിലെ കാഴ്ച്ച അങ്ങേയറ്റം ദയനീയവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. അത്രയേറെ വൃത്തിഹീനമായിരിക്കുകയാണ് ഈ പ്രദേശം. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നതിനാൽ ജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലം കൂടിയാണ് ഈ മൽസ്യ മാർക്കറ്റ്. തൊട്ടടുത്തുള്ള ആശുപത്രിയിൽ വരികയും  പോകുകയും ചെയ്യുന്ന രോഗികൾ അടക്കമുള്ള ആളുകൾ സഞ്ചരിക്കുന്ന ഈ സ്ഥലം ഇന്ന് രോഗങ്ങൾ പരത്തുന്ന വൈറസിൻ്റെയും ബാക്ടീരിയയുടെയും പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. മഴക്കാലം ശക്തമാകുന്നതോടെ ഇവിടമാകെ മലിനജലം പരക്കും. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇരുന്ന് മീൻ വിൽക്കേണ്ട ഗതികേടിലാണ് മത്സ്യവിൽപ്പനക്കാരും. പ്രദേശം ശുചീകരിക്കാൻ നഗര ഭരണാധികാരികളും ആരോഗ്യ വകുപ്പും ഇനിയും കണ്ണു തുറന്നില്ലെങ്കിൽ നീലേശ്വരം പകർച്ചവ്യാധികളുടെ നാടായി മാറാൻ അധികം താമസമില്ല.

No comments