Breaking News

പെരുന്നാൾ: ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ തിങ്കളാഴ്ച കടകൾ തുറക്കാം കൂടുതൽ ഇളവുകൾ അറിയാം



തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ബക്രീദ് പ്രമാണിച്ച്‌ നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അനുസരിച്ച്‌ എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ഇലക്‌ട്രോണിക് ഷോപ്പ്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതല്‍ 8വരെ പ്രവര്‍ത്തിക്കാം. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.

കൂടാതെ എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്സീന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച്‌ ഹെയര്‍ സ്റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സീന്‍ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.

No comments