Breaking News

ജില്ലാ വടംവലി താരം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; ഉദുമ ആറാട്ട് കടവിലെ സഞ്ജുവാണ് മരിച്ചത്


ഉദുമ: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്നും വീണ് കമ്പവലി താരം മരണപ്പെട്ടു വയറിംഗ് തൊഴിലാളി പാലക്കുന്ന് കണിയംബാടിയിലെ സഞ്ജുവാണ് (30)മരിച്ചത്.ഇന്നലെ രാവിലെ വീടിന് സമീപമാണ് സംഭവം. നിര്‍മ്മാണം നടന്നു വരുന്ന വീടിന് മുകളില്‍ നിന്നും താഴെക്ക് വീഴുകയായിരുന്നു .ഇന്ന് രാവിലെ മംഗലാപുരം ആസ്പത്രിയിലാണ് മരണം സംഭവിച്ചത്.കുമാരന്‍ - പുഷ്പ എന്നിവരുടെ മകനാണ്. ഭാര്യ: സുമിത സഹോദരങ്ങള്‍: സുജിത്ത്, ശരത്ത്, ശ്രീജിത്ത് .ജില്ലയിലെ അറിയപ്പെടുന്ന വടംവലി താരമായിരുന്നു സഞ്ജു. ടൗണ്‍ ടീം ഉദുമയ്ക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു

No comments