Breaking News

ഒരു ലക്ഷം പേരുടെ സൗന്ദര്യലഹരി പാരായണ യജ്ഞം; ജില്ലയിലും ഒരുക്കങ്ങൾ സജീവം


കാഞ്ഞങ്ങാട്: ശൃംഗേരി മഠത്തിൻ്റെ നിർദേശപ്രകാരം ലോകമംഗളം ലക്ഷ്യമിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ഒരു ലക്ഷം പേരുടെ സൗന്ദര്യലഹരി പാരായണ  യജ്ഞത്തിന് ജില്ലയിലും ഒരുക്കങ്ങൾ സജീവം.

തൃക്കാർത്തിക ദിവസമായ നവംബർ 19 ന് വൈകിട്ടാണ് പാരായണ യജ്ഞം. നവംബർ മാസത്തെ കോവിഡ് സാഹചര്യങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് നേരിട്ടും ഓൺലൈനിലുമായാണ് പരിപാടി നടക്കുക. ഇതിന് മുന്നോടിയായി സൗന്ദര്യലഹരിയിലെ 100 സ്തോത്രങ്ങളും ഒരേ താളത്തിൽ പാരായണം ചെയ്യുന്നതിന് ഇതിനായി രൂപീകരിച്ച വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ പരിശീലനം നൽകും. ഗുരുപൂർണിമ ദിനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പഠന പദ്ധതിയിൽ ജൂലൈ 24 നു ശനിയാഴ്ച പഠനം തുടങ്ങും. തുടർന്ന് ഓരോ ദിവസവും ഓരോ ശ്ലോകം എന്ന ക്രമത്തിൽ പഠനം തുടരും. പഠനം പൂർത്തീകരിച്ച ശേഷമാണ് മഹായജ്ഞമായി തൃക്കാർത്തിക ദിനത്തിലെ പാരായണം. കാസർകോട് ജില്ലയിൽ സ്വാമി ഭൂമാനന്ദപുരിയുടെ നേതൃത്വത്തിലാണ് സൗന്ദര്യലഹരി ഉപാസനാ മണ്ഡലി പ്രവർത്തിക്കുന്നത്. മലയോര മേഖല, നീലേശ്വരം - തൃക്കരിപ്പൂർ മേഖല, കാഞ്ഞങ്ങാട് - കാസർകോട്   മേഖല എന്നീ മേഖലകളായി തിരിച്ചാണ് പ്രവർത്തനം. യഥാക്രമം സതീഷ് കനകപ്പള്ളി (9495103300 ), കെ.എം.വിനോദ് നീലേശ്വരം (9495653965), ശ്യാംബാബു വെള്ളിക്കോത്ത് (8281422 443) എന്നിവരാണ് മേഖലാ സംയോജകന്മാർ.  പഠന - പാരായണ യജ്ഞങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരും പഠന - പാരായണ ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തിക്കാനാഗ്രഹിക്കുന്ന ജില്ലയിലെ  ആധ്യാത്മിക സംഘാടകരും ക്ഷേത്ര ഭാരവാഹികൾ, സമുദായ സംഘടനാ ഭാരവാഹികൾ എന്നിവരും അതത് മേഖലാ സംയോജകന്മാരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

No comments