Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തി


ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ്  വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തി. കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഓൺലൈൻ ക്ലാസുകൾ പ്രായോഗികം അല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വാടക,  ഇലക്ട്രിസിറ്റി ബിൽ  എന്നിവയിൽ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വെപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സമരം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി സി വിഷ്ണുനാഥ് എം എൽ എ, നജീബ് കാന്തപുരം എം എൽ എ, പൗരാവകാശ വേദി സംസ്ഥാന പ്രസിഡണ്ട് സവാദ് മടവൂരാൻ തുടങ്ങിയവർ സംസാരിച്ചു.  ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ്  വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. എസ്. അനിൽകുമാർ കണ്ണൂർ,  സംസ്ഥാന സെക്രട്ടറി എ. ഷഹീർ കൊല്ലം, സംസ്ഥാന ട്രഷറർ മനോജ് കുമാർ കോട്ടയം, എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. പ്രസ്തുത സമരത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലാ ഭാരവാഹികളും  പങ്കെടുത്തു.

No comments