39 പേർക്ക് കോവിഡ്: വെസ്റ്റ് എളേരി ഏഴാംവാർഡ് നാട്ടക്കൽ പ്രദേശം അടച്ചിട്ടു
വെള്ളരിക്കുണ്ട് : 39 പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏഴാം വാർഡ് അടങ്ങിയ നാട്ടക്കൽ കണ്ടെയ്മെന്റ് സോണായി ജില്ലാകളക്റ്റർ പ്രഖ്യാപിച്ചു.
വിവിധ സ്ഥലങ്ങളിലായി നടത്തിയ ആർ. ടി. പി. സി. ആർ. ആന്റിജൻ പരിശോധനകളിൽ ആണ് നാട്ടക്കൽ,കീൽട്ടക്കയം, ചീർക്കയം,പുങ്ങംചാൽ തുടങ്ങിയ സ്ഥലങ്ങളിലെ 39 പേർക്ക് കോവിഡ് പോസറ്റീവ് കണ്ടെത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് ഏഴാം വാർഡ് പൂർണ്ണമായും അടച്ചിടുവാൻ തീരു മാനിച്ചത്.
ഇതിന്റെ ഭാഗമായി ശനിയാഴ്ച പോലീസും ജാഗ്രതാ സമിതി അംഗങ്ങളും ചേർന്ന് എല്ലാം റോഡു കളും റിബൻ കെട്ടി കണ്ടെയ്മെന്റ് സോൺ എന്ന മുന്നറിയിപ്പ് ഒരുക്കി.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും.
No comments