Breaking News

പടന്നക്കാട് ദേശീയപാതയിൽ മീൻലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്


കാഞ്ഞങ്ങാട് : മംഗലാപുരം മലപ്പയിൽ മീൻ ഇറക്കി മലപ്പുറം വളാഞ്ചേരിയിലേക്കു പോകുകയായിരുന്ന ലോറി  പടന്നക്കാട് ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച ശേഷം രണ്ടര മീറ്ററോളം താഴ്ചയിലേക്കു മറിഞ്ഞു മരത്തിൽ തടഞ്ഞു നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്കു വിഴുന്നത് ഒഴിവായി. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം അപടം നടന്ന ഉടൻ സമീപത്തെ പുതിയ വീട് നിർമ്മാണ ജോലിയിലുണ്ടായ സ്ത്രീകളടക്കമുളളവർ ഓടിയെത്തി, അപ്പോഴേക്കും വൈദ്യുത കമ്പികൾ ദേശീയ പാതയിലടക്കം മുറിഞ്ഞു വീണിരുന്നു. ഒരു നിമിഷം എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നതായി സംഭവം വിവരിച്ച അനിത പറഞ്ഞു. ഉടൻ ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി അപകട വിവരം അറിയിച്ചു ഇതിനിടെ അഗ്നിരക്ഷാ സേനയെയും, പോലിസിനെയും വൈദ്യുത വകുപ്പിനേയും വിവരം അറിയിച്ചു.

 വൈദ്യുത കമ്പി ലോറിക്കു മുകളിലും കുടുങ്ങിക്കിടന്നതിനാലും ചുറ്റും കാട് മുടിക്കിടന്നതിനാലും ഇതിനുള്ളിലുണ്ടായിരുന്നവരെ പെട്ടെന്നു രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. 15 മിനുട്ടോളം ഇവർലോറിയിൽ കുടുങ്ങിക്കിടന്നു

ലോറിയിലെ ജീവനക്കാരായ അറഷ് (50), മണികണ്ഠൻ (49) എന്നിവരെ മാവുങ്കാലിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് അംഗങ്ങളും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

No comments