‘ചെവികുറ്റി നോക്കി അടിക്കണം, ഒറ്റപ്പാലം എംഎൽഎ മരിച്ചോ!’; അത്യാവശ്യം പറയാൻ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് മുകേഷ്
ഫോണ്‍ വിളി വിവാദത്തില്‍ കൂടുങ്ങി വീണ്ടും കൊല്ലം എംഎല്‍എയും സിനിമാ നടനുമായ മുകേഷ്. ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പുതിയ ആരോപണം. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി എംഎല്‍എയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കല്‍ പോലും മുകേഷ് വിദ്യാര്‍ത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.
ശബ്ദ സംഭാഷണത്തില്‍ പറയുന്നത്-
വിദ്യാര്‍ത്ഥി:ഹലോ സര്‍ ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നത്.
മുകേഷ്: ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത് എന്തിനാ. നമ്മള്‍ ഒരു മീറ്റിംഗില്‍ ഇരിക്കുകയല്ലേ
വിദ്യാര്‍ത്ഥി: ഞാന്‍ ഒരു അത്യാവശ്യകാര്യത്തിനാണ് വിളിക്കുന്നത്.
മുകേഷ്: ഒന്നാമത് പാലക്കാട്ട് നിന്നും കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല.
വിദ്യാര്‍ത്ഥി: സര്‍ ഞാന്‍ ഒരു അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്. ഞാനൊരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മുകേഷ്: പാലക്കാട്ടെ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത്.
വിദ്യാര്‍ത്ഥി: പത്താംക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍
മുകേഷ്: വിദ്യാര്‍ത്ഥിയായാലും എന്തായാലും പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ
വിദ്യാര്‍ത്ഥി: എന്റെ കൂട്ടുകാരന്‍ നമ്പര്‍ തന്നപ്പോള്‍ വിളിച്ചുനോക്കിയതാണ്
മുകേഷ്: കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം. അവന്റെ മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറേതൊരു രാജ്യത്തെ എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്.
വിദ്യാര്‍ത്ഥി: അല്ല, ഒന്ന് വിളിച്ച് നോക്കാന്‍ പറഞ്ഞതാ
മുകേഷ്: വേണ്ട. നിങ്ങള്‍ സ്വന്തം എംഎല്‍എയെ വിളിച്ച് അവര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ടേ എന്നെ വിളിക്കാവു. സ്വന്തം എംഎല്‍എ മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്. ആറ് പ്രാവശ്യം. ഞാനൊരു പ്രധാനപ്പെട്ട യോഗത്തില്‍ ഇരിക്കുകയല്ലേ. ആള്‍ക്കാര്‍ എന്നെ നോക്കി ചിരിക്കുവാ. പിള്ളേര്‍ കളിയാണല്ലോ ഇത്.
വിദ്യാര്‍ത്ഥി: സോറി സര്‍
മുകേഷ്: സോറി അല്ല. വെളച്ചല്‍. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ വിളിക്കാതെ അയാളെ വെറും ബഫൂണ്‍ ആക്കീട്ട് വേറെ നാട്ടിലെ എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്.
വിദ്യാര്‍ത്ഥി: സോറി സര്‍ പറ്റി പോയി.
മുകേഷ്: സ്വന്തം എംഎല്‍എ ആരാന്ന് അറിയാവോ
വിദ്യാര്‍ത്ഥി: ഇല്ല.
മുകേഷ്: സ്വന്തം എംഎല്‍എ ആരാന്ന് അറിയാത്ത പത്താംക്ലാസില്‍ പഠിക്കുന്ന നീ ഒക്കെ എന്റെ മുന്നിലുണ്ടെങ്കില്‍ ചൂരല് വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാന്ന് അറിയില്ല. എംഎല്‍എയെ കണ്ട് പഠിച്ച് പോയി സംസാരിക്ക്.
No comments