Breaking News

വെസ്റ്റ്എളേരിയിൽ ഊരുനിവാസികൾ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡ് സ്വകാര്യ വ്യക്തികൾ തടസപ്പെടുത്തിയ സംഭവം: റവന്യൂ ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി


വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽപ്പെട്ട വെളുത്തേൻപാറ ആദിവാസി ഊരിലേക്ക് കഴിഞ്ഞ 25 വർഷമായി ഊരു നിവാസികൾ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡ് സ്വകാര്യ വ്യക്തികൾ കുഴിവെട്ടി റോഡ് തടസപ്പെടുത്തിയ സ്ഥലം വെള്ളരികുണ്ട് താലൂക്ക് തഹസിൽദാർ പി.വി മുരളി, മാലോം വില്ലേജ് ഓഫീസർ മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സന്ദർശിച്ചു. ബോധപൂർവ്വമാണ് റോഡ് തടസപ്പെടുത്തിയതെന്നും റോഡിൻ്റെ കാലപഴക്കവും  മനസ്സിലാക്കി.

ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കൂക്കൾ ബാലകൃഷ്ണൻ,  ദളിത്-ആദിവാസി നേതാക്കൻമാരുടേയും ശക്തമായ ഇടപെടലിൻ്റെ ഭാഗമാണ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. തുറന്ന് തന്ന റോഡിൽ ഇനി എന്തെങ്കിലും പ്രവർത്തി ചെയ്താൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

No comments