Breaking News

ജില്ലയിൽ കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്യാമ്പയിൻ ആരംഭിച്ചു

 


കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓണാഘോഷം നടത്തുന്നതിന് വേണ്ടി  പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി  സംഘടിപ്പിക്കുന്ന  ബോധവൽക്കരണ  പ്രചരണ പരിപാടിക്ക് ജില്ലയിൽ  തുടക്കമായി .  ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ,ദേശീയ ആരോഗ്യ ദൗത്യം,യൂനിസെഫ്  എന്നിവയുടെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത് .


     പരിപാടിയുടെ ഭാഗമായി ആഗസ്ത് 18  മുതൽ 28 വരെ  ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകൾ കേന്ദ്രീകരിച്ചു ഡിജിറ്റൽ ബോധവൽക്കരണ വാഹനം വഴി  ബോധവത്ക്കരണം നടത്തും ."കോവിഡ് ഓർത്തോണം " എന്ന ഹാഷ് ടാഗ് ലാണ് പ്രചരണ പരിപാടി നടത്തുന്നത് .വാഹനത്തിൽ കോവിഡ് പ്രതിരോധ സന്ദേശങ്ങളടങ്ങിയ ഡിജിറ്റൽ പോസ്റ്ററുകൾ, എൽ.ഇ.ഡി.വോൾ, വിവിധ കോവിഡ് -19 ബോധവൽക്കരണ  ലഘു വീഡിയോകൾ  എന്നിവ പ്രദർശിപ്പിക്കും  .കടകൾ ,മാർക്കറ്റുകൾ ,ഹോട്ടലുകൾ എന്നിവ  കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചു  പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള  ബോധവൽക്കരണ  ലഘുലേഖകളുമായി  "മാവേലിയും" പ്രചാരണ വാഹനത്തോടൊപ്പമുണ്ട് . 


      പരിപാടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് ദേശീയാരോഗ്യ ദൗത്യം ഓഫീസ് പരിസരത്ത് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും  ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഇൻചാർജുമായ  ഡോ.  എ .വി രാംദാസ് നിർവഹിച്ചു .കോവിഡ്-19 ഇന്ഫ്രാസ്ട്രക്ച്ചർ ജില്ലാ  നോഡൽ ഓഫീസർ ഡോ .രിജിത് കൃഷ്ണൻ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ  അബ്ദുൾ ലത്തീഫ് മഠത്തിൽ ,ജില്ലാ കണ്ട്രോൾ സെൽ  ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മഹേഷ്‌ കുമാർ .പി .വി എന്നിവർ സംബന്ധിച്ചു.

No comments