Breaking News

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനം


വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള 11 ഐ.ടി.ഐ കളിലായി 12 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ചെയ്ത 240 സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് www.labourwelfarefund.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍ നിന്ന് സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. ഐ.ടി.ഐകള്‍, ട്രേഡുകള്‍ എന്നിവ ചുവടെ:  ധനുവച്ചപുരം- വയര്‍മാന്‍, ചാക്ക- ടര്‍ണര്‍, കൊല്ലം- മെക്കാനിക്ക് ഡീസല്‍, ഏറ്റുമാനൂര്‍- വെല്‍ഡര്‍/ ഫില്‍റ്റല്‍, ചെങ്ങന്നൂര്‍- മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കളമശ്ശേരി- ഫില്‍റ്റര്‍, ചാലക്കുടി- ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിസ്റ്റംസ്, മലമ്പുഴ-  ഇലക്ട്രീഷ്യന്‍, അഴീക്കോട്- ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കോഴിക്കോട്- റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍, കണ്ണൂര്‍- ഇലക്ട്രോണിക്ക് മെക്കാനിക്ക്.

No comments