Breaking News

മദ്യം വാങ്ങാൻ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ബെവ്‌കോ ഇന്ന് മുതൽ നടപ്പിലാക്കും


തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വാങ്ങുവാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബെവ്‌കോ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഇന്ന് മുതൽ നടപ്പിലാക്കും. ആര്‍ടിപിസിആര്‍ നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റോ കയ്യിൽ കരുതിയാകണം മദ്യം വാങ്ങാനെത്തേണ്ടത്. ഇക്കാര്യം സംബന്ധിച്ച് ബെവ്‌കോമാനേജർമാർക്ക്നിർദേശംനൽകിയിട്ടുണ്ട്. കോവിഡ് നിർദേശങ്ങളെമറികടന്നാണ് എപ്പോഴും മദ്യം വാങ്ങാനെത്തുന്നത്. വലിയ തിരക്കാണ് ഷോപ്പുകൾക്ക് മുന്നിൽ അനുഭവപ്പെടാറുള്ളത്. ബെവ്‌കോഔട്ട്‌ലെറ്റുകളില്‍തിരക്ക്വര്‍ധിക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

No comments